You are currently viewing ‘മൗനരാഗത്തിലെ കല്യാണി ആണോ ഇത്!!. മോഡേൺ ലുക്കിൽ സ്റ്റൈലായി താരം…. ഫോട്ടോകൾ പൊളി

‘മൗനരാഗത്തിലെ കല്യാണി ആണോ ഇത്!!. മോഡേൺ ലുക്കിൽ സ്റ്റൈലായി താരം…. ഫോട്ടോകൾ പൊളി

മോഡേൺ ലുക്കിൽ സ്റ്റൈലായി താരം…. ഫോട്ടോകൾ പൊളി

മലയാളം, തമിഴ് ഇൻഡസ്ട്രികളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഐശ്വര്യ റാംസായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മൗനരാഗം എന്ന സീരിയലിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത്. 1994 ജൂലൈ 25-ന് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാരൈക്കുടിയിലാണ് താരത്തിന്റെ ജനനം. തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയാ താരം പിന്നീട് തമിഴ്‌നാട്ടിലെ ചെന്നൈയിൽ കോളേജ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ കരിയർ ആരംഭിച്ച താരം ഒരു ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കുലദൈവം എന്ന ജനപ്രിയ ടിവി സീരിയലിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, തന്റെ ആദ്യ സംവിധായകൻ തിരുമുരുകൻ സംവിധാനം ചെയ്ത കല്യാണ വീട് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലും താരം ഒരു പ്രധാന വേഷം ചെയ്തു.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ഇപ്പോൾ തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിൽ ചില അതിഥി വേഷങ്ങളും താരം ചെയ്യുന്നുണ്ട്. വളരെ പെട്ടെന്നായിരുന്നു സിനിമ-സീരിയൽ മേഖലയിലെ താരത്തിന്റെ വളർച്ച. അഭിനയ പ്രാധാന്യമുള്ളതും നായികാ പ്രാധാന്യമുള്ളതുമായ സിനിമകളിലും സീരിയലുകളിലും എല്ലാം താരത്തെ കാണാൻ കഴിയുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത മൗനരാഗം എന്ന സീരിയലിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത്. അതിനുശേഷം താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും സമൂഹ മാധ്യമങ്ങളിൽ താരം ഒരു അറിയപ്പെടുന്ന സെലിബ്രിറ്റിയായി തീരുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചകളിലേക്ക് സീരിയലിനെ എത്തിക്കാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അഭിനയമികവു കൊണ്ട് ഒട്ടേറെ ആരാധകരെ താരം സ്വന്തമാക്കിയത് കൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിന് പ്രേക്ഷകർ എപ്പോഴും നൽകാറുണ്ട്.

ഇപ്പോൾ താരം മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി ഉള്ള ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആവുകയായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply