You are currently viewing കിടിലൻ നൃത്ത ചുവടുകളുമായി പ്രിയതാരം…. വീഡിയോ വൈറൽ…

കിടിലൻ നൃത്ത ചുവടുകളുമായി പ്രിയതാരം…. വീഡിയോ വൈറൽ…

കിടിലൻ നൃത്ത ചുവടുകളുമായി പ്രിയതാരം…. വീഡിയോ വൈറൽ…

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളി ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ കടുത്ത ആരാധകരാണ്. 2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.

ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്തായി താരം പങ്കുവെക്കുകയുണ്ടായി.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ട്രെൻഡിങ് സോങ്ങ് ആയ ഉള്ളിനുള്ളിൽ മഞ്ഞു വീഴും എന്ന ഗാനത്തിന് ചുവടുവെച്ചു കൊണ്ടുള്ള ഒരു കിടിലൻ വീഡിയോ ആണ്. കേരള സ്റ്റൈൽ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് കാഴ്ചക്കാരെയെല്ലാം താരത്തിന്റെ ആരാധക വലയത്തിലേക്ക് വലിച്ചെടുക്കുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് താരം കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിമിഷങ്ങൾക്കകം താരത്തിന്റെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply