You are currently viewing ഞാൻ പെണ്ണാവാൻ കാരണം ബ്രഹ്മാവ് ചെറുതായൊന്ന് കണ്ണടച്ചതാണ്… അനുശ്രീ

ഞാൻ പെണ്ണാവാൻ കാരണം ബ്രഹ്മാവ് ചെറുതായൊന്ന് കണ്ണടച്ചതാണ്… അനുശ്രീ

ഞാൻ പെണ്ണാവാൻ കാരണം ബ്രഹ്മാവ് ചെറുതായൊന്ന് കണ്ണടച്ചതാണ്… അനുശ്രീ

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാളി സ്‌ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ ആരാധകരാണ്.

ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾ ഈ അടുത്ത് താരം പങ്കുവെക്കുകയും നിറഞ്ഞ കൈയ്യടികളുടെ പ്രേക്ഷകർ അവയെല്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തിൽ കൈലിയും മുണ്ടും ഉടുക്കാറുണ്ട് എന്നും ആണുങ്ങളുടെ സ്വഭാവത്തോട് എന്റെ പെരുമാറ്റത്തിനും ഒരുപാട് സാദൃശ്യങ്ങൾ ഉണ്ടായതുകൊണ്ട് വീട്ടിൽ നിന്ന് തന്നെ പെണ്ണായിട്ട് നടക്കടി എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്ന് താരം പറയുന്നു.

അതുപോലെ തന്നെ ലാൽ ജോസ് സാർ ഞാൻ ഷൂട്ടിംഗ് സെറ്റുകളിൽ എല്ലാം ആണുങ്ങൾ നടക്കുന്നതുപോലെ നടന്നാൽ ഒന്ന് പെണ്ണായി പതുക്കെ നടക്കെടി എന്ന് പറഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. അതുപോലെ തന്നെ വീട്ടിൽ പറയാറുണ്ട് എന്നെ പ്രസവിക്കുന്ന സമയത്ത് ബ്രഹ്മാവ് ചെറുതായെന്ന് കണ്ണടച്ചത് കൊണ്ടാണ് ഞാൻ പെണ്ണായി പോയത് എന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. രസകരമായ വാക്കുകൾ ആണെങ്കിലും വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

Leave a Reply