
മലയാള ചലച്ചിത്ര മേഖലകളിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രികൾ ആണ് അനു സിത്താരയും കാവ്യമാധവനും. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് രണ്ടുപേരും മലയാളികൾക്കിടയിൽ വലിയ ആരാധകവൃന്ദം സൃഷ്ടിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരങ്ങളുടെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

അനുസിത്താര ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് നൃത്തവും സ്റ്റേജ് ഷോകളും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുന്ന ഒരു താരമാണ്. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ അവതരിപ്പിക്കാനും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരിയാവാനും താരത്തിന് കഴിഞ്ഞു.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് താരം മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രത്തെയും ആഴത്തിൽ സ്വീകരിച്ച അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

ശാലീന സൗന്ദര്യം ആണ് താരതമ്യേന വലിയ പ്രത്യേകതയായി എല്ലാവരും എടുത്തു പറയാറുള്ളത്. പൊതുവേ നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. തനിക്ക് അത്തരം വേഷങ്ങളോടാണ് താല്‍പര്യമെന്നും നടി വ്യക്തമാക്കിയിരുന്നു. സാരിയിൽ സുന്ദരിയായ ഓണ ഫോട്ടോകളും കഴിഞ്ഞ ദിവസം ആരാധകർ ഏറ്റെടുത്തിരുന്നു.

അതേസമയം പലരും അനു സിത്താരയുടെ സൗന്ദര്യവും നടി കാവ്യ മാധവന്റെ സൗന്ദര്യവമായി താരതമ്യം ചെയ്യാറുണ്ട്. അനു സിതാരയെ കാണാൻ കാവ്യ മാധവനെ പോലെ ഉണ്ട് എന്ന് പലരും താരത്തോട് തന്നെ പറഞ്ഞിരുന്നു. കാവ്യ മാധവന്റെ ഒരു ആരാധികയാണ് അനുസിത്താര. തന്നെ കാണാന്‍ കാവ്യ മാധവനെ പോലെ ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നാറുണ്ടെന്നും താരം പറയുന്നു.

കാവ്യയുടെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലെ രാധ, പെരുമഴക്കാലത്തിലെ ഗംഗ, അനന്തഭദ്രത്തിലെ ഭദ്ര, മീശമാധവനിലെ രുക്മിണി എന്നീ കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ഇപ്പോൾ അനു സിതാര ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.









