
മലയാള ഭാഷാ സിനിമകളിൽ ഒരുപാട് ആരാധകരെ നേടി മുന്നേറുന്ന താരമാണ് അനുസിത്താര. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ആണ് താരം മുഖ്യധാര നായികമാരുടെ കൂട്ടത്തിലേക്ക് എത്തപ്പെട്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. വലിയ ജനപിന്തുണയും താരത്തിനുണ്ട് എന്നതും ശ്രദ്ധേയമായ കാര്യം തന്നെ.

2013 പുറത്തിറങ്ങിയ പൊട്ടാസ് ബോം ബ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത് കൊണ്ടുതന്നെയാണ് ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ഒരുപാട് മികച്ച നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കുകയും ഒരുപാട് വിജയങ്ങൾ ആയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തത്.

2013ലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. അവിടം മുതൽ ഇന്നോളം മികച്ച സിനിമകളുടെ ഭാഗമാകാനും അവതരിപ്പിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച ആകാനും ചെയ്ത വേഷങ്ങളിലൂടെ എല്ലാം ഓർക്കപ്പെടാനും താരത്തിന് സാധിക്കുന്നുണ്ട്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഇതിനെല്ലാം കാരണം. തുടക്കത്തിൽ അഭിനയിച്ച ചെറിയ വേഷങ്ങളിലൂടെ പോലും ഇന്നും പ്രേക്ഷകർ അനുസിതാര എന്ന അഭിനേത്രിയെ ഓർക്കുന്നു.

അഭിനയ മേഖലയിലേക്ക് താരം വരുന്നതിനു മുമ്പ് തന്നെ ഡാൻസ് പരിപാടികളിൽ താരം തിളങ്ങി നിന്നിരുന്നു. സ്കൂൾ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. സ്കൂൾ കലോത്സവങ്ങൾ ആയിരുന്നു സിനിമയിലേക്ക് ഉള്ള വഴി. കലോത്സവങ്ങളിൽ മികച്ച പ്രകടനത്തിന് ഒരുപാട് അംഗീകാരങ്ങളും പല തവണകളായി താരത്തെ തേടിയെത്തിയിട്ടുണ്ട്.

താരം ഭാഗമായ ഒരുപാട് സിനിമകളാണ് വിജയങ്ങൾ ആയത്. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. വേഷം ചെറുതാണെങ്കിലും വലുതാണെങ്കിലും സ്ക്രീൻ ടൈം കുറവാണെങ്കിലും കൂടുതലാണെങ്കിലും താരം അഭിനയിക്കുന്നത് ആഴത്തിൽ പ്രേക്ഷക മനസുകളിൽ തങ്ങി നിൽക്കുന്നത് ആയിരുന്നു.

സോഷ്യൽ മീഡിയയിലും താരം സജീവമായി ഇടപഴകാർ ഉണ്ട്. ഇഷ്ട വീഡിയോകളും ഫോട്ടോകളും താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുന്നു അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ താരത്തിന് വലിയ സപ്പോർട്ട് ലഭിക്കുന്നുണ്ട്. പ്രേക്ഷകരും ആയുള്ള ബന്ധം സ്ഥാപിക്കുന്നതിനും താരം മിടുക്കിയാണ്.

താരം ഇൻസ്റ്റാഗ്രാമിൽ അവസാനമായി അപ്‌ലോഡ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം വൈറൽ ആകുകയും ചെയ്തിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ആകർഷണീയമായ അതുകൊണ്ടുതന്നെയാണ് പ്രേക്ഷകരുടെ എല്ലാം കണ്ണ് ആ ഫോട്ടോകളിലുടക്കുന്നത്.









