നായികയാവാന്‍ എന്തിനും തയ്യാറാവണം; നയന്‍താര മുതല്‍ അനുഷ്‌ക ഷെട്ടി വരെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറഞ്ഞ നടിമാര്‍
സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് വരാറുണ്ട്. പുതുമുഖ താരങ്ങൾ ഒരുപാട് പേരാണ് കാസ്റ്റിംഗ് അനുഭവങ്ങൾ പറഞ്ഞത്. വലിയ തോതിൽ അത്തരം തുറന്നു പറച്ചിലുകൾ വാർത്താ പ്രാധാന്യം നേടുകയും ചെയ്യാറുണ്ട്. എന്നാൽ മേഖലയിൽ ഒരുപാട് വർഷക്കാലം നിലനിൽക്കുകയും ഒരുപാട് മികച്ച സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരാവുകയും ചെയ്തു മുന്നേര നായിക നടിമാരായി തിളങ്ങി നിൽക്കുന്നവർ പോലും കാസ്റ്റിംഗ് അനുഭവങ്ങൾ പറഞ്ഞ രംഗത്ത് വരുമ്പോഴാണ് പ്രേക്ഷകർക്ക് അത്ഭുതമാകുന്നത്.

അത്തരത്തിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്നു പറഞ്ഞ ഒരുപാട് മികച്ച നായിക നടിമാർ ഉണ്ട്. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. എന്നാല്‍ സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതിനെ കുറിച്ച് അടുത്തിടെയാണ് താരം തുറന്നു പറഞ്ഞത്. ചില വിട്ടുവീഴ്ചകള്‍ക്ക് നിന്നാല്‍ പ്രധാന നായികയുടെ വേഷം തരാമെന്ന് തന്നോട് ചിലര്‍ പറഞ്ഞു എന്നാണ് താരം പറഞ്ഞത്.

ബാഹുബലിയിലടക്കം നായികയായി എത്തിയതിന് ശേഷം ഇന്ത്യയിലെ തന്നെ മുന്‍നിര നടി ആയാണ് അനുഷ്‌ക ഷെട്ടി അറിയപ്പെടുന്നത്. സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പറയുന്നത് സത്യമാണ്. പക്ഷേ തനിക്ക് കരിയറില്‍ അത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും ഒരാള്‍ക്ക് എളുപ്പ വഴിയിലൂടെ മുന്നിലേക്ക് എത്താന്‍ സാധിക്കും. അതിന് ചില വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടി വരുമെന്ന് മാത്രം എന്നും താരം പറഞ്ഞു.

എന്നാല്‍ കഠിനാധ്വാനത്തിലൂടെ മുന്നിലേക്ക് എത്തണോ എന്നതും അവരവര്‍ തീരുമാനിക്കുന്നതാണ് എന്നുമാണ് താരം പറഞ്ഞത്. മാത്രമല്ല അതിലൂടെ സിനിമാ വ്യവസായത്തില്‍ ദീര്‍ഘകാലം പിടിച്ച് നില്‍ക്കാനും സാധിക്കണം. തനിക്കെന്തായാലും എളുപ്പ വഴിയുടെ ആവശ്യം വന്നില്ല എന്നും താരം വെളിപ്പെടുത്തി.

തമിഴ് സിനിമയില്‍ സജീവ സാന്നിധ്യമായ നടിയാണ് ഐശ്വര്യ രാജേഷ്. അന്തരിച്ച മുതിര്‍ന്ന നടന്‍ രാജേഷിന്റെ മകള്‍ കൂടിയാണ് ഐശ്വര്യ. താര പുത്രി ആയിരുന്നിട്ടും സിനിമയില്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അഡ്ജസ്റ്റ്‌മെന്റ്, കരാര്‍, എഗ്രിമെന്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ ഓഫറുകള്‍ മുന്നോട്ട് വെക്കുന്നു എന്നാണ് താരം പറഞ്ഞത്.