You are currently viewing മലയാളികൾക്ക് പ്രിയങ്കരിയായ ചുരുൾ മുടിക്കാരി.. ട്രെൻഡി ജീൻസിൽ സ്റ്റൈലായി അനുപമ പരമേശ്വരൻ… ഫോട്ടോകൾ പൊളി…

മലയാളികൾക്ക് പ്രിയങ്കരിയായ ചുരുൾ മുടിക്കാരി.. ട്രെൻഡി ജീൻസിൽ സ്റ്റൈലായി അനുപമ പരമേശ്വരൻ… ഫോട്ടോകൾ പൊളി…

തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. ആദ്യം ചെയ്ത സിനിമ തന്നെ കേരളക്കരയെ ഒട്ടാകെ വൈറലായ ഒരു സിനിമയായി എന്ന താരത്തിന് കരിയറിലെ ഭാഗ്യത്തിന്റെ തുടക്കമായിരുന്നു. 2015 ൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് ആ വേഷം താരം കൈകാര്യം ചെയ്തത്.

പ്രേമം എന്ന വലിയ സിനിമക്ക് ശേഷം താരം മലയാളത്തിൽ നായികയായി എത്തുന്നത് ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേ കാതറിൻ എന്ന കഥാപാത്രത്തിലൂടെയാണ്. താരത്തിന് മലയാളികളുടെ പ്രീതി നേടാൻ ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും അവതരിപ്പിച്ചിട്ടുള്ളത്.

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി താരം ഇപ്പോൾ അഭിനയിക്കുന്നുണ്ട്. മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിലും താരത്തിന് വളരെ പെട്ടന്ന് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്നു. സിനിമകളുടെ തിരക്കുകൾക്കിടയിലും താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്.

ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഇന്നും നിലനിർത്താൻ സാധിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ട്രെൻഡി ജീൻസും ഷോർട് ടോപ്പും ധരിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ ഫോട്ടോകൾ വൈറലായി ആയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഈ ഫോട്ടോയിലൂടെയും താരത്തിന് നേടയെടുക്കാൻ കഴിയും എന്ന് തന്നെയാണ് കമന്റുകളിൽ നിന്ന് മനസ്സിലാകുന്നത്.

Leave a Reply