You are currently viewing സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… അനുപമ പരമേശ്വരന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ.  ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ  ആരാധകർ ഉണ്ട്.

ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നടിയാണ് താരമെന്നും എടുത്തു പറയേണ്ട വസ്തുതയാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് താരത്തിന് ഇത്രയും കൂടുതൽ  ആരാധകർ ഉണ്ടായത്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട രൂപത്തിൽ അവതരിപ്പിക്കാനും താരം ശ്രദ്ധിച്ചു.

മികച്ച പ്രതികരണങ്ങളും പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിക്കാനുള്ള കാരണം താരത്തിന്റെ അഭിനയ മികവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ ക്യാമ്പസ് സിനിമയായ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാളം മൂവിയിലൂടെയാണ് താരം അഭിനയലോകത്തെ കയ്യിലെടുക്കുന്നത്.

നിവിൻ പോളി നായകനായ ‘പ്രേമം’ എന്ന സിനിമയിലെ താരത്തിന്റെ മുടിക്ക് തന്നെ ആരാധകർ ഉണ്ടായിരുന്നു. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഈ സിനിമ ധാരാളമായിരുന്നു. അന്ന് ലഭിച്ച ആരാധകരെ തുടർന്നുണ്ടായ സിനിമകളിലൂടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം തുടർത്തുകയാണ് ഇപ്പോഴും.

തൊട്ടടുത്ത വർഷം നിതിൻ, സമാന്ത എന്നിവർ പ്രധാന വേഷത്തിലെത്തിയ അ ആ എന്ന സിനിമയിൽ താരം ചെയ്ത വേഷവും ധനുഷ്, തൃഷ പ്രധാന വേഷത്തിലെത്തിയ കൊടി എന്ന സിനിമയിലെ താരം ചെയ്ത വേഷവും പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ എത്താൻ താരത്തിനെ സഹായിച്ചു. ഭാഷ ഏതാണെങ്കിലും അവതരണം പ്രശംസനീയമാണ് എന്നാണ് ആരാധക അഭിപ്രായം.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോ ആണ്. പങ്കുവെച്ചു വളരെ പെട്ടന്ന് തന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരത്തിൻ്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക് മുമ്പ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. താരത്തിന്റെ കൂടെ ക്യാമറാമാനും വെള്ളത്തിൽ ഇറങ്ങിയ ആ വീഡിയോക്ക് വളരെ പെട്ടെന്ന് കാഴ്ചക്കാർ ഏറിയിരുന്നു.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഒരു നോർമൽ ഫോട്ടോയാണ്. താരത്തിന്റെ ചിത്രത്തോടൊപ്പം താരം നൽകിയ ക്യാപ്ഷനും ചർച്ചയാകുന്നു. Happiness is the moment you realise your head ache is gone
നിങ്ങളുടെ തലവേദന ഇല്ലാതായെന്ന് നിങ്ങൾ മനസ്സിലാക്കുന്ന നിമിഷമാണ് സന്തോഷം എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama

Leave a Reply