
മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ. ചുരുങ്ങിയ കാലം കൊണ്ട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നടിയാണ് താരമെന്നും എല്ലാവര്ക്കും അറിയാവുന്നതാണ്.

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിമാരിലൊരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ ആരാധകർ ഉണ്ട്. അഭിനയത്തിലെ മികവ് തന്നെയാണ് പ്രേക്ഷക പിന്തുണക്കും പ്രീതിക്കും പിന്നിലെ അവിഭാജ്യ ഘടകങ്ങൾ.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട രൂപത്തിൽ അവതരിപ്പിക്കാനും താരം ശ്രദ്ധിച്ചു. താരത്തിന്റെ അഭിനയ മികവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന്റെ പെട്ടന്നുള്ള ഉയർച്ചക്ക് കാരണമായി.

2015 ൽ പുറത്തിറങ്ങിയ ക്യാമ്പസ് സിനിമയായ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാളം മൂവിയിലൂടെയാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. നിവിൻ പോളി നായകനായ ‘പ്രേമം’ എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്തത് ഈ സിനിമയിലൂടെ തന്നെയായിരുന്നു.

നിതിൻ, സമാന്ത എന്നിവർ മെയിൻ വേഷത്തിലെത്തിയ അ ആ എന്ന സിനിമയിൽ താരം ചെയ്ത വേഷവും ധനുഷ്, തൃഷ പ്രധാന വേഷത്തിലെത്തിയ കൊടി എന്ന സിനിമയിലെ താരം ചെയ്ത വേഷവും ശ്രദ്ധേയമായി. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടി ഓരോ വേഷത്തിനും താരത്തിന് ലഭിച്ചു.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോ ആണ്. പങ്കുവെച്ചു വളരെ പെട്ടന്ന് തന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരം പങ്കുവച്ചിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോക്ക് താരം നൽകിയ ക്യാപ്ഷൻ Like a dandelion… I was blown away എന്നാണ്. ജമന്തി പൂവിനോടാണ് താരം തരത്തിനെ ഉപമിച്ചിരിക്കുന്നത്.









