
ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് അനുമോളുടെ ആദ്യത്തെ മലയാള സിനിമ. മികച്ച പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.

2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സ്വന്തമായി യൂട്യൂബിൽ ചാനലുണ്ട്. ദുൽകർ സൽമാനാണ് അനുയാത്ര എന്ന താരത്തിന്റെ ചാനൽ ലോഞ്ചു ചെയ്തത്. കടന്നു ചെല്ലുന്ന മേഖലകളെല്ലാം വിജയങ്ങൾ ആക്കി മുന്നേറുകയാണ് താരം.

ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നെ കഥാപാത്രങ്ങൾ ഒരുപാട് ആരാധകരെ താരത്തിന് നേടി കൊടുത്തവയാണ്. 2009 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്.

വെടിവഴിപാട് എന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത് ആ കഥാപാത്രം സ്വീകരിക്കാൻ താരം കാണിച്ച ധൈര്യത്തിന് പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു. ഇതുവരെ താരം ചെയ്ത ഓരോ കഥാപാത്രങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തത പുലർത്തിയത് കാരണം തന്നെ താരത്തെ വിളിക്കുന്നത് ആക്ടിങ് ജീനിയസ് എന്നാണ്.

സിനിമ അഭിനയതിനപ്പുറം താരത്തിന് ഇഷ്ടമുള്ള മറ്റൊരു കാര്യം ഡ്രൈവിംഗ് ആണ്. ബുള്ളറ്റും, 4 X 4 ജീപ്പും, കാറും മുതൽ ബസ്സ് വരെ ഓടിക്കുന്ന നല്ലൊരു ഡ്രൈവറാണ് താരം. പഠനത്തിലും താരം തിളങ്ങി നിൽക്കുന്നു.കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ ആണ് കമ്പ്യൂട്ടർ സയൻസിൽ B.Tech എഞ്ചിനീയറിങ് ബിരുദം താരം കരസ്ഥമാക്കിയത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട് താരമിപ്പോൾ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ തരംഗം ആയിരിക്കുന്നത്. പുഴയരികിൽ നിന്നും ഷോർട്ട് ഡ്രസിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



