ഇനി മുതല്‍ ഹിജാബിലും ബുര്‍ഖയിലും മാത്രമേ കാണാന്‍ സാധിക്കൂ: ഗ്ലാമര്‍ ലോകം വെടിഞ്ഞ് ഇസ്ലാമിക പാത തെരഞ്ഞെടുത്ത് അനം ഫയാസ്
പാക്കിസ്ഥാൻ മുൻ ടെലിവിഷൻ നടിയും മോഡലുമാണ് അനും ഫയാസ്. അഹമ്മദ് ഹബീബ് കി ബേടിയാൻ , മേരി മാ തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിലൂടെ താരം പ്രശസ്തയാണ് . ഇഷ്ക് ഇബാദത്ത് , ടെലിവിഷൻ ഷോ പർവരീഷ് എന്നിവയിൽ ഉൾപ്പെടുന്നു അവളുടെ മറ്റ് വേഷങ്ങൾഅഹമ്മദ് ഹബീബ് കി ബെറ്റിയോന്‍, മേരി മാ, ഇഷ്‌ക് ഇബാദത്ത്, പര്‍വരീഷ് തുടങ്ങി നിരവധി ഷോകളില്‍ അനം മികച്ച പ്രകടനം കാഴ്ചവച്ചു.

2016 നവംബർ 25 ന് മക്കയിൽ വെച്ച് താരം അസദ് അൻവറിനെ വിവാഹം കഴിച്ചു , അവർക്ക് ഒരു കുട്ടിയുണ്ട്. ഇനി മുതല്‍ തന്നെ ഹിജാബിലും ബുര്‍ഖയിലും മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് ആണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടന്ന് ആണ് ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

കൂടാതെ താരം ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബ് ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് : ഈ സന്ദേശം എഴുതുന്നത് വളരെ ബുദ്ധിമുട്ടാണ്, കാരണം എന്റെ മീഡിയ ജീവിതത്തില്‍ നിങ്ങളെല്ലാവരും എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, ഞാന്‍ ഈ ഇന്‍ഡസ്ട്രി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇസ്ലാമിക പാത പിന്തുടരാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു. ഇനി മുതല്‍ എന്റെ ഡിജിറ്റല്‍ സാന്നിധ്യം ഇസ്ലാമിക ജീവിത രീതിയെ പ്രതിഫലിപ്പിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി

സിനിമ, ടെലിഫിലിം, സീരിയൽ എന്നിവയിലെല്ലാം മികച്ച അഭിനയ വൈഭവം പ്രകടിച്ചു കൊണ്ട് താരം ഒരുപാട് ആരാധകരുടെ ഇഷ്ടം സമ്പാദിച്ച തരത്തിന്റ ഈ തീരുമാനം ഒരുപാട് പേർക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. താരത്തിന്റെ തീരുമാനത്തിന് പാകിസ്താനി ആരാധകരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഒരുപാട് പേരാണ് താരത്തെ അഭിനന്ദിക്കുന്നത്.