You are currently viewing അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്: ആന്‍ അഗസ്റ്റിന്‍…

അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്: ആന്‍ അഗസ്റ്റിന്‍…

അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്: ആന്‍ അഗസ്റ്റിന്‍

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. 2010 പുറത്തിറങ്ങിയ വിജയകരമായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെ കടന്നു വന്ന വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയങ്കരമായ മാറാൻ താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. 2017 മുതൽ 22 വരെയുള്ള ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2019 ഇതുവരെയും താരം സിനിമാഭിനയ മേഖലയിൽ സജീവമാണ്.

വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് പ്രധാന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഇതുവരെയും ചെയ്തത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങൾ എല്ലാം വളരെ ആഴത്തിലും മനോഹരമായും പക്വമായും താരം അവതരിപ്പിച്ചു. അർജുനൻ സാക്ഷി ത്രീ കിംഗ്സ്, ഓർഡിനറി, വാദ്യർ, പോപ്പിൻസ്, ഡാ തടിയാ, ആര്ടിസ്റ്, സോളോ തുടങ്ങിയ സിനിമകളെല്ലാം താരത്തിനെ പ്രധാന വേഷങ്ങൾ ഉള്ള സിനിമകളാണ്.

ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാനും കഴിഞ്ഞു. വളരെ പെട്ടെന്ന് താരത്തിന് ആരാധകർക്കിടയിൽ വലിയ സ്ഥാനം നേടാൻ കഴിഞ്ഞത് മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചതു കൊണ്ടു തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ സിനിമ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമ കച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടുണ്ട്.

ഇനി താരം അഭിനയിച്ചു പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ എങ്കിലും ചന്ദ്രികേ ആണ്. വലിയ പ്രതീക്ഷകളോടെ ആണ് ആരാധക സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ താരം തന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. പ്രായം കൂടൂന്നതിനനുസരിച്ച്‌ അനുഭവങ്ങളും കൂടി. അത് എന്നില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നും ഈ അനുഭവങ്ങള്‍ എന്നെ രൂപപ്പെടുത്തി എന്നും ഞാൻ ഇപ്പോള്‍ കുറേകൂടി കരുത്തുറ്റവളാണ് എന്നും താരം പറയുന്നു. തന്റേതായ രീതികളിൽ പ്രശ്നങ്ങളെ മറികടക്കാൻ ശ്രമിച്ചു എന്നും ദൈവാനുഗ്രഹവും പ്രാർത്ഥനയും കൊണ്ടാണ് പ്രശ്നങ്ങളിൽ നിന്നെല്ലാം മുക്തി നേടിയത് എന്നും താരം പറഞ്ഞു.

Leave a Reply