
കാലം എത്ര പുരോഗമനം പറഞ്ഞാലും ഇന്നും സമൂഹത്തിൽ നില നിൽക്കുന്ന പല നാസ്തിക ഓർത്തോഡോക്സ് ചിന്താഗതികൾ ഉണ്ട്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എങ്കിലും ഇന്നും പല പുരോഗമനപരമായ ചിന്താഗതികൾ ഉൾക്കൊള്ളാൻ സമൂഹത്തിന് കഴിയുന്നില്ല എന്നുള്ളത് വാസ്തവമാണ്.

ശാലീന സൗന്ദര്യം, ഗ്രാമീണ ഭംഗി, പാരമ്പര്യം, സമ്പ്രദായം, എന്നിങ്ങനെ പറഞ്ഞുകൊണ്ട് പുതുമയെ പുച്ഛിച്ചു തള്ളുന്ന സദാചാരവാദികൾ ഇന്നും ജീവിക്കുന്നുണ്ട്. പുരോഗമനാത്മകമായ ചിന്താഗതികൾ പറയുന്ന ആൾക്കാരെ പുച്ഛിച്ചുതള്ളി കൊണ്ട് സദാചാര തെറിവിളികൾ ആണ് ഇവർ നടത്താറുള്ളത്.

ഇതുപോലെ സമൂഹത്തിൽ ഏറ്റവും കൂടുതൽ അസഹിഷ്ണുത നേരിടുന്ന വ്യക്തികളാണ് LGBT ക്കാർ. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ എന്നിവരാണ് ഈ നാല് വിഭാഗക്കാർ. ഇവരെ ഇന്നും സമൂഹം ഏറ്റെടുക്കാൻ മടികാണിക്കാറുണ്ട്. പലരും ഇവർക്കെതിരെ അനാവശ്യമായി കമന്റുകൾ രേഖപ്പെടുത്താറുണ്ട്. ഇവർ മനുഷ്യ വിഭാഗത്തിൽ പെട്ടവരല്ല എന്ന് പോലും ചിന്തിക്കുന്ന രൂപത്തിലാണ് ചിലർ ഇവരെ കാണുന്നത്.

അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരുപാട് പരിഹാസങ്ങളും പീ ഡന-ങ്ങളും ഇവർ കേൾക്കാൻ ഇട വരുന്നുണ്ട്. പക്ഷേ ഇപ്പോൾ എൽജിബിടി ശക്തി പ്രാപിച്ചു വരികയാണ്. അവരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാൻ തുടങ്ങിയിരിക്കുകയാണ്. അവർക്ക് ഉള്ള പ്രത്യേകമായ നിയമ സംരക്ഷണ ങ്ങളും ഇന്ന് ഇന്ത്യയിൽ ഉണ്ട്. എന്നിട്ടും ഇപ്പോഴും പലരും അവരെ കളിയാക്കാറുണ്ട്.

ഇത്തരത്തിൽ ജീവിതത്തിൽ ഒരുപാട് പരിഹാസങ്ങളും പീ ഡ ന-ങ്ങളും നേരിട്ട അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ എഫ് ബി യിലൂടെ ഈ അടുത്ത് ഒരു കുറിപ്പ് രേഖപ്പെടുത്തുകയുണ്ടായി. അതിൽ താരം പറയുന്നത് ഇങ്ങനെയാണ്..

“ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾവിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ …?”

എന്നാണ് താരം എഫ്ബിയിൽ കുറിപ്പ് രേഖപ്പെടുത്തിയത്. സൗത്ത് ഇന്ത്യൻ ട്രാൻസ്ജെൻഡർ ആക്ടർസ് ആണ് അഞ്ജലി അമീർ. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തമിഴ് സിനിമ പേരമ്പിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 2018 ലെ ബിഗ് ബോസ് മലയാളം സീസൺ ലൂടെയാണ്. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.


