കാമുകൻ ക്രൂരമായി മർദ്ദിച്ചു, മർദ്ദനത്തിൽ നിന്ന് രക്ഷപെടാൻ ഒരു രാത്രി മുഴുവൻ ബാത്‌റൂമിൽ കയറിയിരുന്നു ; വെളിപ്പെടുത്തലുമായി ചലച്ചിത്രതാരം അനിഖ വിക്രമൻ…
സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾക്ക് പുറമേ വരുമാന മാർഗ്ഗങ്ങൾ കൂടി ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെയാണ് ഇന്ന് പലരും യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയതും അതുകൊണ്ട് തന്നെയാണ്.

അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ഇന്ന് ഒരുപാട് ആളുകൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ വിക്രമൻ. താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മുൻ കാമുകൻ മർദ്ദിച്ചെന്ന ആരോപണവുമായി താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയാളുമായി താൻ പ്രണയത്തിലായിരുന്നു എന്നും അയാൾ തന്നെ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ക്രൂരമായി മർദിച്ചതിന് ശേഷം തന്നെ ഭീഷണിപ്പെടുത്തി എന്നും താരം പറയുന്നുണ്ട്.

ആദ്യം ചെന്നൈയിൽ വെച്ചാണ് മർദിച്ചത് എന്നും മർദ്ദനത്തിന് ശേഷം അയാൾ തന്റെ കാലിൽ വീണ് കരഞ്ഞ് മാപ്പ് ചോദിച്ചപ്പോൾ മനസലിവ് തോന്നിയത് കൊണ്ട് താൻ സംഭവം ആരോടും പറഞ്ഞില്ല എന്നും താരം പറയുന്നുണ്ട്. പിന്നീട് വീണ്ടും അയാൾ മർദിച്ചു എന്നാൽ അന്ന് താൻ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസിന് പണം നൽകി അയാൾ രക്ഷപെടുകയായിരുന്നു എന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. പിന്നീട് പോലീസ് കൂടെയുണ്ടെന്നുള്ള ധൈര്യത്തിൽ അയാൾ ഉപദ്രവിച്ചെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഹൈദരാബാദിൽ നിന്നും മാറുന്നതിന് രണ്ട് ദിവസം മുൻപ് അയാൾ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ ബാത്‌റൂമിൽ കയറി നേരം വെളുക്കുവോളം ബാത്‌റൂമിൽ ഇരുന്നെന്നും താരം എഴുതിയിരിക്കുന്നു. അനൂപ് പിള്ളയെന്ന യുവാവായിരുന്നു കാമുകനെന്നും നിലവിൽ ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും താരം പറയുന്നു.

കാമുകന്റെ ക്രൂരതകൾ കാരണം നഷ്ടപ്പട്ട ജീവിതം ഇപ്പോൾ തിരിച്ച് പിടിച്ചിരിക്കുകയായണെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വളരെ പെട്ടെന്ന് തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ആരംഭിക്കുമെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇൻസ്റ്റാഗ്രാമിന് വല്ലാതെ മിസ്സ് ചെയ്തു എന്നും താരം ഫോട്ടോകൾക്ക് കൊടുത്ത ക്യാപ്ഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
