You are currently viewing ഇതെങ്ങനെ?? കണ്ണ് തള്ളിപ്പോകുന്ന മാറ്റം.. ഈ അത്ഭുതപ്പെടുത്തുന്ന മാറ്റത്തിനുള്ള ടിപ്സ് പറഞ്ഞ് തരണമെന്ന് കമെന്റുകൾ..

ഇതെങ്ങനെ?? കണ്ണ് തള്ളിപ്പോകുന്ന മാറ്റം.. ഈ അത്ഭുതപ്പെടുത്തുന്ന മാറ്റത്തിനുള്ള ടിപ്സ് പറഞ്ഞ് തരണമെന്ന് കമെന്റുകൾ..

ആദ്യത്തേക്കാൾ ഞാനിപ്പോൾ മാനസികമായി ശക്തിപ്പെട്ടിരിക്കുന്നു… ഭാരം വർദ്ധിപ്പിച്ച ഫോട്ടോകൾ പങ്കുവെച്ച് താരം

സോഷ്യൽ മീഡിയയിൽ കടന്നുവന്ന് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ ലോകത്ത് ഉണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും അവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആവുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്. കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ തരംഗമായത് വെറൈറ്റി ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ്.

ഫോട്ടോഷൂട്ടുകളിലൂടെയും കലാപരമായ കഴിവുകളിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുത്ത പലരും ഉണ്ടായത് പോലെ തന്നെ തന്റെ ശരീര ആകൃതിയേയും ഫിറ്റ്നസിനെയും ഫോട്ടോഷൂട്ടുകളിലൂടെയും വീഡിയോകളിലൂടെയും മറ്റുള്ളവർക്കും മുമ്പിൽ പ്രദർശിപ്പിച്ച കയ്യടി നേടിയവരും ഒരുപാട് ആണ്. നടി നടന്മാർ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ ശാരീരിക സൗന്ദര്യത്തോടൊപ്പം തന്നെ ആരോഗ്യവും മുഖവിലക്കെടുക്കുന്ന വർത്തമാന കാലത്ത് ഇത്തരം മോഡലുകൾക്കും വലിയ പ്രാമുഖ്യം ലഭിച്ചു.

ഇപ്പോൾ ഫിറ്റ്നസ് മോഡൽ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് അനസ്റ്റാസിയ. ഫിറ്റ്നസ് ട്രെയിനർ എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ ബയോ ആയി നൽകിയിരിക്കുന്നത്. അതുപോലെ തന്നെ ഫിറ്റ്നസ് മോഡൽ, എംപവർമെന്റ് കോച്ച് എന്നെല്ലാം താരം തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരം താരത്തിന്റെ തന്നെ 8 വർഷത്തെ വ്യത്യാസമുള്ള രണ്ട് ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത് ആ വ്യത്യാസത്തിന്റെ കഥയും ഫോട്ടോകൾക്ക് താഴെ താരം കുറിച്ചിരിക്കുന്നു.

താരത്തിന്റെ കുറിപ്പ്: PROGRESS AND GROWTH Hey beautiful people! There is a few years difference between the pics but I’ve only been training at the gym for 8 months now! I’ve gone from eating minimal and doing heaps of cardio, not that there’s anything wrong with doing cardio, to fuelling my body and training hard with heavy weights!

We all start somewhere and my journey has just began but remember food is FUEL and don’t be afraid to lift heavy!! Mentally I’m so much stronger than that girl in the first pic and I’m beyond proud of myself! And also don’t be afraid to take pride and be proud of yourself, I find that a lot of us will dull down ourselves of how hard we work or how proud we are of ourselves but try not to! Anyway thank you for all the support so far and we’ve got big things coming!!

ചിത്രങ്ങൾ തമ്മിൽ എട്ട് വർഷത്തെ വ്യത്യാസമുണ്ട് എന്നും ഭാരം വർദ്ധിപ്പിക്കുന്നതിൽ പേടിക്കേണ്ടതില്ല എന്നും അതും ആത്മവിശ്വാസത്തിന്റെ ഭാഗമാണ് എന്നുമാണ് കുറിപ്പിൽ താരം സൂചിപ്പിച്ചിരിക്കുന്നത്. ഭക്ഷണം ശരീരത്തിന്റെ ഇന്ധനമാണ് എന്ന് ആവർത്തിച്ചാവർത്തിച്ചു താരം കുറിപ്പിൽ പറയുന്നുണ്ട്.
ആദ്യ ചിത്രത്തിലെ പെൺകുട്ടിയെക്കാൾ ഇപ്പോൾ ഞാൻ മാനസികമായി ശക്തിപ്പെട്ടിരിക്കുന്നു എന്നും അതിൽ എനിക്ക് ഒരുപാട് അഭിമാനം ഉണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

വ്യായാമങ്ങളിലൂടെയും മറ്റു ഫിറ്റ്നസ് മുറകളിലൂടെയും ശരീരഭാരം വർദ്ധിപ്പിക്കാനും മാനസികമായും ശാരീരികമായും ശക്തയാർജിച്ച് ഒരുപാട് പേർക്കുള്ള ഒരു പ്രചോദനമായാണ് താരം ഫോട്ടോകൾ പങ്കുവെക്കുകയും ഒരു കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത് എന്ന് തന്നെ മനസ്സിലാക്കാം. അവസാനം ഇതുവരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുകയും ഇനിയും നല്ലതും മികച്ചതുമായ ഭാവി ഉണ്ട് എന്ന് താരം പ്രത്യാശിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply