Beer or wine… അനിഖയുടെ മറുപടി വൈറലാകുന്നു
മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ.

ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്.

ഓർ ക്വസ്റ്റ്യൻസ് ആണ് വൈറലായത്. Beer or wine എന്നാണ് ചോദിച്ചത്. ഉത്തരം പറയുന്നതിനുമുമ്പ് താരം പറഞ്ഞത് എനിക്ക് 18 വയസ്സാണ് എന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ പാടുണ്ടോ എന്നാണ്. പക്ഷേ ശേഷം വൈൻ എന്ന് താരം മറുപടി പറയുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുന്നത്.
