
തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിമാരിലൊരാളാണ് ആൻഡ്രിയ. പ്ലേബാക്ക് സിംഗർ ആയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് സപ്പോർട്ടിംഗ് റോളിലൂടെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുകയായിരുന്നു. നടിയായി അറിയപ്പെടുക എന്നതിനേക്കാൾ കൂടുതൽ താരം ആഗ്രഹിച്ചത് ഒരു ഗായിക ആവാൻ ആയിരുന്നു.

അഭിനയത്തിന്റെ മികവു കൊണ്ട് വളരെ പെട്ടെന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരുടെ കൂട്ടത്തിലും താരം ഉൾപ്പെട്ടു. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ താരം ചുരുങ്ങിയ സമയത്തിനുള്ളിൽ നേടി. അഭിനയിച്ച സിനിമകളിൾ ഒക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

തന്റെ എട്ടാം വയസ്സിൽ തന്നെ പിയാനോ വായിക്കാൻ തുടങ്ങിയിരുന്നു. കലാ രംഗത്തോട് ബാല്യകാലത്തു തന്നെ താരത്തിന് അടുപ്പം ഉണ്ടായിരുന്നു. അഭിനയിച്ചു തുടങ്ങിയപ്പോൾ നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുന്ന തരത്തിൽ ഓരോ വേഷങ്ങളും അവതരിപ്പിച്ചു. വ്യത്യസ്ത വേഷങ്ങൾ തെരെഞ്ഞെടുക്കാനും താരം ശ്രദ്ധിച്ചു.

2005 ൽ പുറത്തിറങ്ങിയ ‘കണ്ടനാൾമുതൽ’ എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. മികച്ച അഭിനയം തുടക്കം മുതൽ താരം കാഴ്ചവെച്ചു. മലയാളത്തിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത് ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. 2013 ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ‘അന്നയും റസൂലും’ എന്ന സിനിമയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.

വിശ്വരൂപം സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും പ്രവേശിച്ചു. സിനിമാ മേഖലയിൽ ഒരുപാട് പ്രേക്ഷക പിന്തുണയും പ്രീതിയുമുള്ള താരത്തിന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധക ലോകം ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന്റെ സജീവമായ വലിയ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെയാണിത്.

താരത്തിന്റെ ഫോട്ടോകളും താരം പങ്കുവെക്കുന്ന വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് കടൽത്തീരത്ത് പാറക്കല്ലിൽ ഇരുന്നു കൊണ്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. മികച്ച അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.









