You are currently viewing ബീച്ചരികിൽ കാറ്റും കൊണ്ട് മതിമറന്ന് അനശ്വര രാജൻ. ഫോട്ടോകൾ ഒരേ പോളി എന്ന് ആരാധകർ…..

ബീച്ചരികിൽ കാറ്റും കൊണ്ട് മതിമറന്ന് അനശ്വര രാജൻ. ഫോട്ടോകൾ ഒരേ പോളി എന്ന് ആരാധകർ…..

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അനശ്വര രാജൻ. 2017 ൽ സിനിമയിൽ കടന്നു വന്ന താരം ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി കഴിഞ്ഞു എന്ന് വേണം പറയാൻ.

മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അനശ്വര രാജൻ ന് സാധിച്ചിട്ടുണ്ട്. വളർന്നുവരുന്ന നായികമാരിൽ ഒരാളാണ് താരം.

സിനിമയിൽ എന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് . ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ബീച്ചറികൾ അതീവ സുന്ദരിയായി കാറ്റും കൊണ്ടിരിക്കുന്ന താരത്തിന്റെ മനംമയക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ടീ ഷർട്ടും ജീൻസും ധരിച്ച് ബീച്ചരികിൽ വിശ്രമിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2017 ൽ മഞ്ജു വാരിയർ പ്രധാനവേഷത്തിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഇവിടെ എന്ന സിനിമയിലും താരം വേഷമിട്ടു. പക്ഷേ മലയാളികൾക്കിടയിൽ താരം കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ തണ്ണീർമത്തൻ ദിനങ്ങളിലെ അഭിനയത്തിലൂടെ യാണ്.

ഒരുപാട് വിമർശനങ്ങൾ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രം താരമായിരുന്നു. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Anaswara
Anaswara

Anaswara

Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara
Anaswara

Leave a Reply