You are currently viewing ആരോടാണെങ്കിലും സൂക്ഷിച്ച് സംസാരിക്കണം… നീ കറുത്തിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന ചോദ്യമൊക്കെ പ്രശ്നമാണ്… അനശ്വര രാജൻ

ആരോടാണെങ്കിലും സൂക്ഷിച്ച് സംസാരിക്കണം… നീ കറുത്തിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന ചോദ്യമൊക്കെ പ്രശ്നമാണ്… അനശ്വര രാജൻ

ആരോടാണെങ്കിലും സൂക്ഷിച്ച് സംസാരിക്കണം… നീ കറുത്തിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന ചോദ്യമൊക്കെ പ്രശ്നമാണ്… അനശ്വര രാജൻ

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഒരു ഗ്രൂപ്പില്‍ നമ്മള്‍ സംസാരിക്കുമ്ബോള്‍ പേടിക്കണം എന്നും അങ്ങനെയാണ് നമ്മള്‍ ശീലിക്കുക. നമ്മള്‍ ശീലിച്ചു വളര്‍ന്ന ഒരു കാര്യം മാറ്റാന്‍ പാടായിരിക്കും എന്നും താരം ആമുഖമായി പറയുന്നു. ഒരു കാര്യം നമ്മള്‍ പറയുമ്ബോള്‍, നീ മെലിഞ്ഞിട്ടാണോ കറുത്തിട്ടാണോ വെളുത്തിട്ടാണോ അതാണോ, ഇതാണോ എന്നൊക്കെ പറയുമ്ബോള്‍ ഈ പറയുന്നവര്‍ക്കത് എഫക്‌ട് ചെയ്യില് എന്നും താരം പറഞ്ഞു.

പക്ഷേ ഓപ്പോസിറ്റ് ഉള്ളവര്‍ നമ്മള്‍ നോക്കുമ്ബോള്‍ അവര്‍ ചിരിച്ചിട്ടായിരിക്കും ഇരിക്കുന്നത് എന്നും അതൊരു പക്ഷേ ആ ഒരു പേഴ്സനെ എത്രത്തോളം എഫക്‌ട് ചെയ്തിട്ടുണ്ടെന്ന് നമുക്ക് പറയാന്‍ പറ്റില്ല എന്നും താരം കൂട്ടിച്ചേർത്തു. നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം, നമ്മള്‍ ആലോചിച്ചു പറയുക എന്നതാണ് എന്നും താരം പറയുന്നുണ്ട്.

ഒരു ഗ്രൂപ്പില്‍ ആയാലും ക്ലോസ് ഫ്രണ്ട്സിന്റെ അടുത്തായാല്‍ പോലും സൂക്ഷിച്ചു തന്നെ പറയണംഎന്നും പ്രത്യേകിച്ച്‌ നമ്മള്‍ ഒരു ബോഡിയെ പറ്റി പറയുമ്ബോള്‍ നമ്മള്‍ പൊളിറ്റിക്കല്‍ കറക്റ്റ്നെസ് നോക്കി തന്നെ സംസാരിക്കണം എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply