You are currently viewing ‘അന്ന് ഞാന്‍ അഞ്ചിലാണ്, അയാള്‍ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല’; മോശം അനുഭവത്തെ കുറിച്ച്‌ അനശ്വര

‘അന്ന് ഞാന്‍ അഞ്ചിലാണ്, അയാള്‍ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല’; മോശം അനുഭവത്തെ കുറിച്ച്‌ അനശ്വര

‘അന്ന് ഞാന്‍ അഞ്ചിലാണ്, അയാള്‍ ചെയ്തത് എന്തെന്ന് പോലും മനസിലായിരുന്നില്ല’; മോശം അനുഭവത്തെ കുറിച്ച്‌ അനശ്വര

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷവും ആരാധകർ സ്വീകരിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്.

ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത് താരം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു മോശം അനുഭവമാണ്. ബസ് യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോഴും താരം ഓർക്കുമ്പോൾ എന്തോ പോലെ ഉണ്ട് എന്ന് പറഞ്ഞതിനു ശേഷം വെളിപ്പെടുത്തിയിരിക്കുന്നത്. എന്റെ കൂടെ ഇരിക്കുന്നത് എനിക്ക് അറിയാവുന്ന ഒരു ചേച്ചി തന്നെയായിരുന്നു എന്നും എന്നാൽ ഒരാൾ ബാക്ക് സീറ്റിൽ വന്നിരുന്നു പതിയെ വിളിക്കാൻ തുടങ്ങി എന്നുമാണ് താരം പറഞ്ഞത്.

അത് എന്നെയാണോ എന്നൊന്നും ഉറപ്പില്ല എന്നും ഞാൻ നോക്കുമ്പോൾ അയാൾ ഞങ്ങളെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നും താരം പറഞ്ഞു. അന്ന് അയാൾ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവൊന്നും ഉണ്ടായിരുന്നില്ല എന്നും ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ് എന്നും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയോട് അയാൾ ഇങ്ങനെയാണ് ചെയ്യുന്നത് എങ്കിൽ അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഞാൻ ഇപ്പോൾ ചിന്തിക്കുന്നു എന്നും താരം പറയുന്നു.

അന്ന് അതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നും ഗുഡ് ടച്ച് ബാഡ് ടച്ച് എന്നിവയൊക്കെ അമ്മ പറഞ്ഞു തന്നിരുന്നു എങ്കിലും ഇങ്ങനെയൊക്കെ ചെയ്യും എന്നും ഇങ്ങനെ സുഖം കണ്ടെത്താൻ കഴിയുമെന്നും എനിക്ക് അറിയില്ലായിരുന്നു എന്നും താരം തുറന്നു പറഞ്ഞു. വലുതായതിനു ശേഷം ആരും എന്നോട് അങ്ങനെ ഒന്നും പെരുമാറിയിട്ടില്ല എന്നും ഇപ്പോഴാണ് എങ്കിൽ എനിക്ക് പ്രതികരിക്കാനുള്ള ധൈര്യമുണ്ട് എന്നും പ്രതികരിക്കാൻ അറിയും എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആയിരിക്കുകയാണ്.

Leave a Reply