ഈ വർഷം അമൽ നീരദ് സംവിധാനം ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായിരുന്നു ഭീഷ്മപർവ്വം. ബോക്സ് ഓഫീസിൽ ഒരുപാട് റെക്കോർഡുകൾ തകർക്കാൻ ഭീഷ്മപർവ്വം എന്ന സിനിമക്ക് സാധിച്ചു. മമ്മൂട്ടി എന്ന ഇതിഹാസ നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഭീഷ്മപർവ്വം എന്ന സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

ഈ സിനിമയിൽ ആലിസ് എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു അനസൂയ ഭരദ്വാജ്. ഇതിനുമുമ്പ് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം മലയാളിത്തിൽ ആദ്യമായാണ് പ്രത്യക്ഷപ്പെട്ടത്. മൈക്കിളപ്പന്റെ ആലിസ് എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. തനിക്ക് ഏത് വേഷം കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിക്കുകയാണ്. രണ്ടായിരത്തി മൂന്നിൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇരുപതു വർഷങ്ങൾക്കിപ്പുറവും മികച്ച രീതിയിൽ ക്യാമറക്കു മുന്നിൽ അഭിനയമുഹൂർത്തങ്ങൾ കാഴ്ചക്കാർ ഉണ്ട്.

സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് വേണം പറയാൻ. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കിടിലൻ ബോൾഡ് വേഷത്തിൽ ഡാൻസ് ചെയ്യുന്ന താരത്തിന്റെ വീഡിയോ കണ്ട് ആരാധകർ അത്ഭുത പെട്ടിരിക്കുകയാണ്. ഈ പ്രായത്തിലും ഇത്രയും ബോൾഡ് ആയി ഒരാൾക്ക് ഡാൻസ് ചെയ്യാൻ പറ്റുമോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.

രണ്ടായിരത്തി മൂന്നിൽ നാഗ എന്ന തെലുങ്കു സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016 മുതൽ താരം വെള്ളിത്തിരയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. ഭീഷ്മപർവ്വം, അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ പുഷ്പ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ടെലിവിഷൻ ആരാധകർക്കിടയിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്. ഒരുപാട് റിയാലിറ്റി ഷോകളിൽ താരം പലരീതിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
