
ഓണക്കോടി ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം.

സോഷ്യൽ മീഡിയ ഇപ്പോൾ ഓണ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല സിനിമാനടിമാർ ഇതിനകം ഓണം ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞിരിക്കുന്നു. ഒരുപാട് ഓണം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പല സിനിമ സീരിയൽ നടിമാരുടെ ഓണം ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ വീണ്ടുമൊരു ഓണം ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയനടി അനാർക്കലി മരക്കാരുടെ ഓണം ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇതാണ് എന്റെ ഓണക്കോടി എന്ന് പറയുന്ന രൂപത്തിൽ ഓണക്കോടി എന്ന ക്യാപ്ഷൻ എഴുതി ആണ് താരം ഓണം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫാഷൻ സെലബ്രിറ്റി ഫോട്ടോഗ്രാഫറായ ഇദ്ദേഹം ഇതിനുമുമ്പും പല സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. മിറാൽട ജ്വല്ലറിയുടെ ആഭരണങ്ങൾ ധരിച്ചാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് അനാർക്കലി. തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും മറ്റു നടിമാരിൽ നിന്ന് താരം വ്യത്യസ്തയാകുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം 2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ ആനന്ദം എന്ന സിനിമയിൽ ദർശന എന്ന കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ചുരുക്കം ചില സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു.

പാർവതി തിരുവോത്, ആസിഫ് അലി, ടോവിനോ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഉയരെ എന്ന സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനാർക്കലി മരക്കാറിന് സാധിച്ചിരുന്നു. ഈ സിനിമയിൽ അനാർക്കലി അവതരിപ്പിച്ച സാരിയ ഡി കോസ്റ്റ എന്ന കഥാപാത്രം ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. താരത്തിന്റെ 4 സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.









