
ചെറിയ പ്രായത്തിൽ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചലച്ചിത്ര അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുകയും ചെയ്യുന്ന താരമാണ് അമേയ ദസ്തൂർ. ഒന്നിലധികം ഭാഷകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ പ്രേക്ഷക മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്ത താരമാണ് അമേയ.

ഹിന്ദി തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ കരിയർ ആരംഭിക്കുകയും പതിനാറാം വയസ്സിൽ തന്നെ ഒരുപാട് അറിയപ്പെട്ട ബ്രാൻഡുകളുടെ അംബാസഡറായി താരം തിളങ്ങുകയും ചെയ്തിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ ഇഷ്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈയടുത്ത് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ധനുഷ് നായകനായി പുറത്തിറങ്ങിയ അനേകൻ എന്ന തമിഴ് സിനിമയിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിലും പ്രത്യക്ഷപ്പെട്ടു.

മനസ്സുക്കു നാചിന്തിയാണ് താരത്തിന്റെ ആദ്യത്തെ തെലുങ്കു സിനിമ. സിനിമയ്ക്ക് പുറമേ വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. ദ ട്രിപ്പ് 2, താണ്ഡവ്, ദോഗ്രി ടു ദുബായ് എന്നിവ താരം അഭിനയിച്ച വെബ് സീരീസുകൾ ആണ്. ചെന്നെത്തുന്ന എല്ലാ മേഖലകളും തനിക്ക് അനുകൂലമാകുന്ന രൂപത്തിൽ മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 25 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാലാണ് പതിവ്. അഭിനയ മികവ് കൊണ്ട് സജീവമായ ഒട്ടേറെ ആരാധകരെ താരം ഉണ്ടാക്കിയെടുത്തത്തിന്റെ ഫലം തന്നെയാണ് അത്.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഒരു ഫോട്ടോയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും താരത്തിന് ലഭിക്കുന്നത്.

















