You are currently viewing ഇത് നമ്മുടെ വിജയിയുടെ “തെറി” സിനിമയിലെ നായികയല്ലേ…! വെക്കേഷൻ ഫോട്ടോസ് പങ്കുവെച്ച് താരം..

ഇത് നമ്മുടെ വിജയിയുടെ “തെറി” സിനിമയിലെ നായികയല്ലേ…! വെക്കേഷൻ ഫോട്ടോസ് പങ്കുവെച്ച് താരം..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ആമി ജാക്സൺ. ബ്രിട്ടീഷ് ആക്ട്രസ് ആയ താരം ഇന്ത്യൻ സിനിമയിലാണ് കൂടുതലും തിളങ്ങിനിൽക്കുന്നത്. തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ സിനിമകളിലാണ് താരം അഭിനയിച്ച കഴിവ് തെളിയിച്ചത്. അഭിനയിച്ച സിനിമകൾ ഒക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. താരത്തിന്റെ അഭിനയ മികവ് കാണുമ്പോൾ ഒരു ഇന്ത്യൻ നടി എന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മിസ്സ്‌ ടീൻ വേൾഡ് ആയ താരം ഏകദേശം 15 ഓളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു. 2010 ൽ തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകൾ താരത്തെ തേടിയെത്തി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.

കിടിലൻ ബോൾഡ് വേഷത്തിൽ ഒരുപാട് പ്രാവശ്യം താരം ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. ഇത്രയും ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ബ്ലാക്ക് ഡ്രസ്സിൽ ബീച്ച് ൽ കിടിലൻ ഗ്ലാമർ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

2010 ൽ എ എൽ വിജയ് സംവിധാനം ചെയ്തു ആര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ മതിറാഷി പട്ടണത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ടത്. 2012 ൽ ഏക് ദിവന താ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടു. 2014 ൽ രാംചരൻ അല്ലു അർജുൻ ശ്രുതിഹാസൻ തുടങ്ങിയ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ യവടു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ മികച്ച സിനിമകളിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു. വിക്രം നായകനായി പുറത്തിറങ്ങിയ ഐ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഇളയ ദളപതി വിജയ് നായകനെ പുറത്തിറങ്ങിയ തെറി എന്ന സിനിമയിലൂടെ താരം കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. തമിഴ് തെലുങ്ക് ഹിന്ദി കൂടാതെ കന്നഡ ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Leave a Reply