You are currently viewing അമ്മമാരെക്കാൾ സുന്ദരിയായ മക്കൾ… മലയാളത്തിന്റെ പുത്തൻ താരങ്ങൾ…

അമ്മമാരെക്കാൾ സുന്ദരിയായ മക്കൾ… മലയാളത്തിന്റെ പുത്തൻ താരങ്ങൾ…

അമ്മമാരെപ്പോലെ മക്കളും… ഫോട്ടോകൾ വൈറൽ…

സിനിമാ മേഖലയിൽ അഭിനയം വൈഭവം കൊണ്ട് തന്റെ കരിയർ അടയാളപ്പെടുത്തിയവരോടും അവരുടെ കുടുംബങ്ങളോടും വരെ പ്രേക്ഷകർക്ക് വലിയ സ്നേഹമാണ്. അതുകൊണ്ടാണ് ജന്മം കൊണ്ട് തന്നെ അഭിനേതാക്കളുടെ മക്കൾ അവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് ആരാധകരാണുള്ളത്. സിനിമയിൽ വന്നിട്ടില്ലെങ്കിൽ കൂടി അവരുടെ വളർച്ചകൾ പ്രേക്ഷകർ ആസ്വദിക്കുകയും അവരോടുള്ള ഇഷ്ടം പ്രകടനങ്ങൾ അവരെ അറിയിക്കുകയും ചെയ്യാറുണ്ട്.

സിനിമ മേഖലയിൽ തന്നെ ആ അടയാളപ്പെടുത്തിയ താര പുത്രീ പുത്രന്മാരും കുറവല്ല. അത്തരത്തിൽ അച്ഛനെപ്പോലെ മകനും അമ്മയെപ്പോലെ മകളും സിനിമാ ലോകത്ത് വരികയും ഒരുപോലെ നിറഞ്ഞ കയ്യടികളും പ്രശംസകളും ഏറ്റു വാങ്ങുന്നതും ഒരുപാടാണ്. താരരാജാവ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവ്, ജയറാം ഇന്റെ മക്കളായ കാളിദാസ്, മാളവിക ലിസിയുടെ മകൾ കല്യാണി, മേനകയുടെ മകൾ കീർത്തി അങ്ങനെയങ്ങനെ ഉദാഹരണങ്ങൾ ഒരുപാടാണ്.

ഇപ്പോൾ അമ്മമാരെ പോലെ സുന്ദരികളായ മക്കൾ ഉള്ള അമ്മമാരുടെയും മക്കളുടെയും ഫോട്ടോകൾ കൊളാഷ് ചെയ്തത് ഒരുപോലെ തരംഗമാവുകയാണ്. കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മീനാക്ഷി ദിലീപ്, മാളവിക ജയറാം എന്നിവരുടെയും അവരുടെ അമ്മമാരായ ലിസി, മേനക, മഞ്ജു വാര്യർ, പാർവതി എന്നിവരുടെയും ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആയിരിക്കുന്നത്. അമ്മമാരേക്കാൾ മക്കളാണോ മക്കളെക്കാൾ അമ്മമാരാണോ സൗന്ദര്യത്തിൽ മുന്തിനിൽക്കുന്നത് എന്ന ചർച്ച പ്രസക്തമല്ലാത്ത രൂപത്തിലാണ് ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്.

അമ്മമാരെ പോലെ അഭിനയ ജീവിതത്തിലേക്ക് വന്ന മക്കളാണ് മേനകയുടെ മകൾ കീർത്തി സുരേഷും ലിസിയുടെ മകൾ കല്യാണി പ്രിയദർശനും. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകർക്കിടയിൽ ഒന്നടങ്കം വലിയ ആരാധകരെ നേടിയെടുക്കാനും ആബാലവൃദ്ധം ജനങ്ങളെയും തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടു തന്നിലേക്ക് അടുപ്പിക്കാനും ഇരുവർക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ട തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഇരുവരും ഓരോ കഥാപാത്രങ്ങളും ഇതിനോടകം തന്നെ ചെയ്തു വെച്ചത്.

അഭിനയ മേഖലയിൽ സജീവമാകാൻ സാധ്യതയുണ്ട് എന്ന് മാതാപിതാക്കൾ തന്നെ പ്രഖ്യാപിച്ച താരപുത്രിയാണ് മാളവിക ജയറാം. ഇപ്പോൾ കഥകൾ കേൾക്കുന്നുണ്ട് എന്നും മികച്ച ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നും ജയറാം കഴിഞ്ഞ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മഞ്ജുവാര്യരുടെ മകൾ മീനാക്ഷി അഭിനയ മേഖലയിലേക്ക് വരുന്നതിനെ കുറിച്ചോ അതിനോട് താൽപര്യമുള്ളതിനെ കുറിച്ചോ യാതൊരു സൂചനയും ഇതുവരെയും തന്നിട്ടില്ല. എന്നിരുന്നാൽ തന്നെയും ഇരുവർക്കും ഒട്ടനവധി ആരാധകരെ ഇതിനോടകം തന്നെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply