തമിഴ് നാട്ടിൽ സൂര്യ-വിജയ് പോലെ ഞങ്ങളുടെ ഫ്ലെക്സ് ആരാധകർ വെക്കാറുണ്ട്.. – റീൽസ് താരം അമല ഷാജി
സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് മേഖലയിലൂടെ കഴിവ് തെളിയിക്കുകയും പ്രശസ്തി നേടുകയും ചെയ്തവരുണ്ട്. കൂട്ടത്തിൽ അറിയപ്പെടുന്ന ഒരു നടിയും യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് അമല ഷാജി. കേരളത്തിലെ തിരുവനന്തപുരത്താണ് താരം ജനിച്ചത്. തിരുവനന്തപുരം പബ്ലിക് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഇപ്പോൾ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഏവിയേഷൻ കോഴ്‌സ് ചെയ്യുന്നുണ്ട്.

ടിക്ടോക്കിൽ വീഡിയോകൾ ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട്, താരം Youtuber Devil Queen Dairy’s എന്ന പേരിൽ ചാനൽ ആരംഭിച്ചു. 242K സബ്‌സ്‌ക്രൈബർമാർ യൂട്യൂബിൽ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. Instagram ൽ 3.1M ഫോളോവേഴ്‌സിനെയും സ്വന്തമാക്കാൻ സാധിച്ചു. താരം പങ്കുവെക്കുന്ന വീഡിയോകളും റിൽസുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും പതിവാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. താരം മലയാളികളാണ് എങ്കിലും ഇവരുടെ വീഡിയോകൾക്ക് തമിഴ്നാട്ടിലാണ് കൂടുതൽ ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ എന്റെ വീഡിയോകളുടെ കണ്ടന്റുകളെല്ലാം തമിഴ്നാട്ടിലെ പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ ഉള്ളത് ആവുകയും ചെയ്യാറുണ്ട്. എന്തായാലും മലയാളികൾക്കിടയിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ അഭിമുഖത്തിൽ തമിഴ്നാട്ടിലെ പ്രേക്ഷകരെ കുറിച്ചാണ് താരം പറയുന്നത്. ഞങ്ങളുടെ ഫ്ലക്സ് വെക്കാൻ വേണ്ടി തമിഴ് നാട്ടിൽ നിന്ന് ചിലർ വീട്ടിൽ വന്ന് ഫോട്ടോ എടുത്തു കൊണ്ട് പോയിരുന്നു. അവരുടെ കസിൻസിന്റെയൊക്കെ വിവാഹത്തിന് അവിടെ സൂര്യ, വിജയ് ഒക്കെ ഫാൻസ് വെക്കുന്നതു പോലെ ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ് ഫ്ലക്സ് വെക്കാറുണ്ട് എന്നാണ് താരം പറഞ്ഞത്. താരവും സഹോദരി അമൃതയും ഒരുമിച്ച് വീഡിയോ ചെയ്തിരുന്നു. അങ്ങനെ രണ്ടുപേരും പ്രശസ്തരാണ്

ഒരുമിച്ച് പുറത്തിറങ്ങുമ്പോൾ ഉള്ള അനുഭവവും താരം വളരെ സന്തോഷത്തോടെ പറയുന്നുണ്ട്. ഞങ്ങൾ മഥുരയിൽ ഒരിക്കൽ പോയപ്പോൾ, അവിടെ എവിടേലും ഇറങ്ങി നിന്നാൽ അവരോടി അമൃത, അമല എന്നൊക്കെ പറഞ്ഞ് അടുത്തേക്ക് വരും എന്നും ഞങ്ങൾ ടിക്-ടോക് ചെയ്തിരുന്ന സമയത്ത് അധികം പുറത്തു പോയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അങ്ങനെയൊരു മൊമന്റ് എന്നും വലിയ ആഹ്ലാദത്തോടെയാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് താരത്തിന്റെ ആഭിമുഖം വൈറൽ ആയിരിക്കുകയാണ്.