ബാലിയിലെ അമ്പല കുളത്തിൽ നീരാടി നടി അമലപോൾ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം..
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം സ്വീകരിക്കുന്നത്. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്. ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു.

തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

വളരെ മികച്ച അഭിപ്രായം ആണ് മൈനയിലെ കഥാപാത്രത്തിന് താരത്തിന് ലഭിച്ചത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വീകരിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടി താരത്തിന്റെ ഓരോ സിനിമക്കും ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം ഇപ്പോൾ അറിയപ്പെടുന്നു. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. കൂടുതൽ ബീച്ച് ബിക്കിനി ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

ബാലിയിലെ അമ്പല കുളത്തിൽ നീരാടുന്നതിനിടയിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുകുട്ടിയെ പോലെ വെള്ളത്തിൽ കളിക്കുന്നത് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. വളരെ മനോഹരമായി പകർത്തിയ ഫോട്ടോകൾ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്. അഭിനയ വൈഭവത്തിലും സൗന്ദര്യത്തിലും മുന്നിൽ നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ സ്വീകരിച്ചത്.