You are currently viewing ആ ന ഗ്ന സീൻ ആണ് കാരണം.. വിജയ് സേതുപതിയുടെ ചിത്രത്തിൽ തന്നെ പുറത്താക്കിയതാണെന്ന് അമല

ആ ന ഗ്ന സീൻ ആണ് കാരണം.. വിജയ് സേതുപതിയുടെ ചിത്രത്തിൽ തന്നെ പുറത്താക്കിയതാണെന്ന് അമല

വിജയ് സേതുപതിയുടെ ചിത്രത്തിൽ തന്നെ പുറത്താക്കിയതാണെന്ന് അമല

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു കൊണ്ട് നിറഞ്ഞ കയ്യടികളാണ് താരം വാങ്ങി ക്കൊണ്ടിരിക്കുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാവാനും താരത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു ഭാഷകളിലെ പോലെ തന്നെ നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. 2017 ൽ ഹേബുള്ളി എന്ന സുധീപ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. കന്നഡയിലും നിറഞ്ഞ കയ്യടിയാണ് താരത്തെ കാത്തിരുന്നത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

കുറച്ചു മുൻപ് റിലീസായ ടീച്ചർ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ഇനിയും താരത്തിന്റെതായി ഒന്നിലധികം സിനിമകൾ പുറത്തുവരാനുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ട്വീറ്റ് ആണ് വൈറൽ ആകുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നിന്ന് താൻ പിന്മാറിയതല്ല തന്നെ പുറത്താക്കിയതാണെന്ന് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു.

വിഎസ്പി 33 എന്ന് പേരിട്ട് ആരംഭിച്ചിട്ടുള്ള ചിത്രത്തില്‍ ആദ്യം നായികയായി പ്രഖ്യാപിച്ചത് താരത്തെ ആയിരുന്നു. എന്നാൽ പിന്നീട് അമലയ്ക്ക് പകരം മേഘ്‌ന ആകാശിനെ നായികയാക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ആ വിഷയത്തിൽ ആണ് ഇപ്പോൾ താരം വിശദീകരണം നൽകിയിരിക്കുന്നത്. ഏറെ നിരാശയോടു കൂടിയാണ് ഞാന്‍ ഇത് എഴുതുന്നതെന്നും എന്നെ വിഎസ്പി33 ല്‍ നിന്ന് അവര്‍ പുറത്താക്കുകയായിരുന്നു എന്നും താരം കുറിച്ചിട്ടുണ്ട്.

ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണമായി പറഞ്ഞിരിക്കുന്നത് എന്നും ഇപ്പോള്‍ ഞാന്‍ ഇത് ലോകത്തോട് വിളിച്ചു പറയുന്നത് ആത്മപരിശോധനക്കായാണ് എന്നും എന്‍റെ കരിയറില്‍ ഞാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കിയോ ഇല്ലയോ എന്ന് പരിശോധിക്കുവാനാണ് എന്നും എനിക്കെതിരെ ഇതുവരെ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പുറത്താക്കൽ ഉണ്ടായത് എന്ന് താരം എടുത്തു പറയുന്നുണ്ട്. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്ന അവരുടെ ചിന്തയുടെ ബാക്കിപത്രമാണ് ഈ പുറത്താക്കൽ എന്നും താരം ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ്. വളരെ പെട്ടന്നാണ് ആരാധകർ പോസ്റ്റ്‌ ഏറ്റെടുത്തത്.

Leave a Reply