You are currently viewing ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട് ; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട് ; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

ഞങ്ങളുടെ സമയത്ത് ടീച്ചേഴ്‌സിന് കുട്ടികളെ എന്തും ചെയ്യാമായിരുന്നു; ഇപ്പോൾ ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്തുണ്ട്; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഏതു കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലും തത്വമായും അവതരിപ്പിക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളത്തിൽ ഇതര ഭാഷകളിലും പ്രത്യക്ഷപ്പെട്ടു.

ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ചു പുറത്തിറങ്ങിയ ടീച്ചർ എന്ന സിനിമയാണ് വമ്പിച്ച പ്രേക്ഷക പ്രതികരണങ്ങളുടെ പ്രദർശനം തുടരുന്നത്. വിദ്യാർഥികളുടെ വഴി തെറ്റലുകളിൽ ഒരു അധ്യാപികയുടെ ജീവിതം കടന്നു പോകുന്ന തീവ്ര പ്രതിസന്ധികളെപ്പറ്റി വളരെ മനോഹരമായി അവതരിപ്പിച്ച ഒരു സിനിമ എന്ന രൂപത്തിലാണ് ഓരോ കാഴ്ചക്കാരനും റിവ്യൂ പറയുന്നത്.

അതിനെല്ലാം പുറമേ ഈ സിനിമ ചില വർത്തമാനകാല യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയാകുന്നുണ്ട് എന്നതും വിജയത്തിന് നിധാനമാണ്. ദേവിക എന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും അതു തരണം ചെയ്യാനുള്ള അവളുടെ സഞ്ചാരവുമാണ് ഈ സിനിമയുടെ പ്രമേയം. പല കാര്യങ്ങളും പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ റിലേറ്റു ചെയ്യാനും പറ്റി എന്നതും വിഷയത്തിന്റെ ഗൗരവം ചോരാതെ കൃത്യമായി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞു എന്നതും നേട്ടങ്ങൾ തന്നെയാണ്.

ഇപ്പോൾ സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച തരത്തിന്റെയും സംവിധായകൻ വിവേകിന്റെയും ഒരു അഭിമുഖം ആണിപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഞാനൊക്കെ പഠിച്ചിരുന്ന കാലത്തിനെ അപേക്ഷിച്ച് ഇപ്പോൾ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നും ഞങ്ങളുടെ സമയത്ത് കുട്ടികളെ അടിക്കുകയും ടീച്ചേഴ്‌സിന് എന്ത് വേണമെങ്കിലും ചെയ്യുകയും പറയുമൊക്കെ ചെയ്തിരുന്നു എന്നുമാണ് അമല പോൾ പറയുന്നത്.

ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ആരോഗ്യകരമായൊരു ബൗണ്ടറി ഉണ്ടെന്നാണ് തോന്നുന്നത് എന്നും അത് നല്ലതാണെന്നും താരം പറയുന്നു. കോളേജില്‍ എത്തുമ്പോള്‍ ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മില്‍ അത്ര വലിയ പ്രായ വ്യത്യാസമൊന്നും കാണില്ല എന്നും ടീച്ചേറിനെ ഡേറ്റിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇതൊക്കെ എത്രത്തോളം പോസിറ്റീവാണ്, ആരോഗ്യകരമാണ് എന്നതിലാണ് കാര്യമുള്ളതെന്നും താരം അഭിപ്രായപ്പെടുന്നു.

അതിനൊപ്പം തന്നെ മോശം അനുഭവങ്ങളുമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ട് എന്നും ഞങ്ങളുടെ സിനിമയിലും ഞങ്ങള്‍ ടച്ച് ചെയ്യാന്‍ ശ്രമിക്കുന്നതും ഇന്റന്‍സായിട്ടുള്ള ടോപ്പിക്കാണെന്നും താരം പറയുന്നുണ്ട്. ഇപ്പോൾ ജീവിതം സ്പീഡിൽ ആണെന്നും അപ്പോൾ ബഹുമാനം പോലോത്ത വികാരങ്ങളെല്ലാം നഷ്ടമാവുകയോ കൃത്രിമത്വം നിറഞ്ഞതോ ആവുകയാണെന്ന് തോന്നുന്നുണ്ട്. സത്യസന്ധമായ ബഹുമാനം ഞാന്‍ അധികം കാണുന്നില്ല എന്നും പറഞ്ഞ് ആ എലമെന്റിനെയൊക്കെ സ്പര്‍ശിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നുമാണ് സംവിധായകൻ പറഞ്ഞത്.

Leave a Reply