You are currently viewing “അവസരം കുറയുമ്പോൾ ഡ്രെസ്സിന്റെ അളവും കുറയും..” ഇപ്പോഴത്തെ മലയാളി നടികളുടെ ഫോട്ടോസിനു താഴെ സ്ഥിരം കാണുന്ന സദാചാര കമെന്റ്..

“അവസരം കുറയുമ്പോൾ ഡ്രെസ്സിന്റെ അളവും കുറയും..” ഇപ്പോഴത്തെ മലയാളി നടികളുടെ ഫോട്ടോസിനു താഴെ സ്ഥിരം കാണുന്ന സദാചാര കമെന്റ്..

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യ ധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്.

മോഡലുകൾ മാത്രമല്ല സിനിമയിലും മറ്റു അഭിനയ മേഖലകളിലും നിറഞ്ഞു നിൽക്കുന്നവരും ഇന്ന് ഫോട്ടോ ഷൂട്ടുകൾ നടത്തുകയും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യാൻ തുടയിട്ട് അധിക കാലമായിട്ടില്ല. പക്ഷെ അതിനൊപ്പം തന്നെ കാണാൻ തുടങ്ങിയ മറ്റൊരു പ്രതിഭാസമാണ് ഫോട്ടോകൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകളും നെഗറ്റീവ് വാക്കുകളും. ഏതൊരാൾക്കും സൈബർ അക്രമങ്ങൾ നേരിടുന്ന അവസ്ഥയിൽ അഭിനേതൃകളെ ടാർഗറ്റ് ചെയ്യുന്നവരും ഉണ്ട്. അഭിനേതൃകൾ എത്ര നല്ല്ഖ് വസ്ത്രങ്ങൾ ഭരിച്ചാലും മോശപ്പെട്ട കമന്റുകൾ ആണ് പലരും രേഖപ്പെടുത്തുന്നത്.

സ്റ്റൈലിഷ് ഡ്രെസ്സുകൾ ഒന്നും ഫോട്ടോ എടുക്കുന്ന സമത്ത് ഇടാൻ കഴിയാത്ത ഒരവസ്ഥ വരെ ഇന്നുണ്ട്. ഡ്രസ്സിന്റെ ഇറക്കം കുറയുന്നത് ഇറുക്കം കൂടുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയും കമന്റ്റും ആകുന്നുണ്ട്. ഇത്തരത്തിൽ ഒരുപാട് തവണ സോഷ്യൽ മീഡിയയിൽ നിന്നും അതിക്ഷേപങ്ങൾ കേട്ട നടിമാരാണ് മീര ജാസ്മിനും നിമിഷ സജയനും. ഇപ്പോൾ ഇവർക്ക് സോഷ്യൽ മീഡിയയിൽ പുതുതായി ഒന്നും അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത ഒരവസ്ഥ ഉണ്ട്.

മകൾ എന്ന സിനിമയിലൂടെ ആണ് മീര ജാസ്മിൻ തന്റെ തിരിച്ചു വരവ് നടത്തിയത്. താരം തിരിച്ചു വരവിൽ വളരെ മികച്ച ഒരുപാട് ഫോട്ടോ ഷൂട്ട്ടുകളുടെ ഭാഗമായിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവെക്കുന്നു. അതുകൊണ്ടാണ് സദാചാര കമന്റുകൾ കൂടുതൽ താരത്തിനെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയത്. ആരെ തൃപ്തിപ്പെടുത്താനാണ് മീര ഇങ്ങനെ ചെയ്യുന്നത്, ബ്രെസിയർ ഇട്ടു വരെ നിൽക്കുന്നു. ആരേലും ഒരു റോൾ കൊടുക്ക്.. ഓരോ ഗതികേട്”, ഗ്ലാമറസ് എന്ന് പറഞ്ഞാൽ തുണിയുരിയൽ ആണോ” എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകൾ.

നാടൻ വേഷങ്ങളിൽ വളരെ മനോഹരമായി മലയാളികൾക്കിടയിൽ സജീവമായ നിമിഷക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോശപ്പെട്ട കമന്റുകളുടെ ചാകരയാണ്. കച്ചവടം നടക്കാതെ വരുമ്പോൾ കടക്കാർ പരസ്യം കൊടുക്കുന്നത് സ്വാഭാവികം”, “സിനിമ കുറയുന്നതിനനുസരിച്ച് തുണിയും കുറയും അല്ലേ”, “അവസരം കുറഞ്ഞു നാണവും”, നിമിഷക്ക് മേക്കപ്പ് ഇഷ്ടമല്ല പക്ഷേ തുണിയുടെ ഇറക്കം കുറയുന്നതിന് കുഴപ്പമില്ല” എന്നിങ്ങനെയാണ് താരത്തിന് ലഭിക്കുന്ന കമന്റുകൾ.

നിമിഷ സജയൻ മേക്കപ്പ് നോട് എതിരാണ് എന്നത് സദാചാരവാദികൾ ട്രോളിയ വിഷയമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ എന്ത് ചെയ്താലും അതിനെ കൂടെ ചേർത്ത് പറയുന്ന ഒരു അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. വളരെ മോശപ്പെട്ട പദപ്രയോഗങ്ങൾ ഉൾപ്പെടെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെയാ വസ്ത്ര സ്വാതന്ത്ര്യവും ഉള്ള നാടാണല്ലോ എന്നത് ആശ്ചര്യമാവുകയാണ്.

Leave a Reply