You are currently viewing ‘ഇത് നമ്മുടെ മാളികപ്പുറത്തിന്റെ അമ്മയല്ലെ…സാരിയിൽ സുന്ദരിയായി നടി ‘ആൽഫി പഞ്ചികാരൻ..!!!

‘ഇത് നമ്മുടെ മാളികപ്പുറത്തിന്റെ അമ്മയല്ലെ…സാരിയിൽ സുന്ദരിയായി നടി ‘ആൽഫി പഞ്ചികാരൻ..!!!

‘ ഇത് നമ്മുടെ മാളികപ്പുറത്തിന്റെ അമ്മയല്ലെ…സാരിയിൽ സുന്ദരിയായി നടി ‘ആൽഫി പഞ്ചികാരൻ..!!!

അറിയപ്പെടുന്ന ഒരു മലയാള ചലച്ചിത്ര നടിയും കേരളത്തിലെ എറണാകുളത്ത് നിന്നുള്ള മോഡലുമാണ് ആൽഫി പഞ്ചികാരൻ. 2018 ൽ ശിക്കാരി ശംബു എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം ആരംഭിച്ചത്. തുടർന്ന് വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി എന്നീ സിനിമകളിൽ എല്ലാം ചെറുതും വലുതുമായ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൂടെ താരത്തിന് അഭിനയിക്കാൻ കഴിഞ്ഞു.

അങ്കമാലിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഇ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ താരം കംപ്യൂട്ടർ സയൻസിൽ എം.ടെക്കും പൂർത്തിയാക്കി. തുടർന്ന് ചെന്നൈയിലെ ആക്‌സെഞ്ചർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി താരം ജോലി ചെയ്തു.

ജോലിയ്‌ക്കൊപ്പം 2017 മുതൽ മോഡലിംഗും താരം ചെയ്യുന്നുണ്ട്. ശിക്കാരി ശംബു എന്ന മലയാള ചിത്രത്തിലൂടെ താരം നായികയായി അരങ്ങേറ്റം കുറിച്ചു. അതേ വർഷം വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന ചിത്രത്തിലും അടുത്ത വർഷം മറ്റ് രണ്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തിരുന്നത്. പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷങ്ങളെയും സമീപിച്ചത് കൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയ സപ്പോർട്ടും ഏറെയുണ്ട്.

ഇപ്പോൾ മലയാള സിനിമ ലോകം മുഴുവൻ ആഘോഷിച്ച ഉണ്ണിമുകൻ നായകനായി അഭിനയിച്ച പുറത്തുവന്ന മാളികപ്പുറം എന്ന സിനിമയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരം മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സജീവമായിരിക്കുകയാണ്. സിനിമയിൽ കല്ലു എന്ന കുഞ്ഞിന്റെ അമ്മയുടെ വേഷത്തിലാണ് താരമെത്തിയത്.

സിനിമ വലിയ ഹിറ്റയിരിക്കുകയാണ്. മലയാളികൾ ഇരു കയ്യും കുപ്പിയാണ് ഈ സിനിമയെ ഏറ്റെടുത്തത്. സിനിമ വൈറലായതോടെയാണ് ഇതിലെ താരങ്ങളെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിക്കുന്നത്. ഇപ്പോൾ താരത്തെ മലയാളികൾ തന്റെ സിനിമാ ഇഷ്ടങ്ങളോട് ചേർത്ത് വെച്ചിരിക്കുകയാണ്. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇപ്പോൾ താരമെത്തിയിരിക്കുന്നത്. ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ സാരി ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply