
ലോക സിനിമക്ക് തന്നെ മാതൃകയായ ഒരുപാട് നടന്മാർ നമ്മുടെ മലയാള സിനിമയിൽ പിറവിയെടുത്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ മലയാള നടൻമാരും ഇതിൽ പെടും. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച റെക്കോർഡ് ഉൾപ്പെടെ, ഒരൊറ്റ നടിയുടെ കൂടെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ എന്ന ബഹുമതി അടക്കം ഗിന്നസ് റെക്കോർഡ് പുസ്തകത്തിൽ ചേർത്ത് വെച്ചിട്ടുണ്ട്.

മറ്റു ഭാഷകളിലെ പ്രധാന നടന്മാർക്ക് മോട്ടിവേഷണൽ ആകുന്ന രൂപത്തിലുള്ള നക്ഷത്ര തുല്യമായ കരിയർ ഉണ്ടാക്കിയെടുത്ത മലയാള നടന്മാരും ധാരാളമാണ്. അതിലെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാള സിനിമയുടെ നിത്യ വസന്തമായി നിലനിൽക്കുന്ന ഇന്നും യുവ നടന്മാർക്ക് പോലും വെല്ലുവിളി ഉയർത്തുന്ന താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും.

അന്യ ഭാഷയിലെ പല നടൻമാർക്ക് ഇവർ മാതൃക പുരുഷൻമാരാണ്. അഭിനയത്തിൽ പലരും ഇവരെ മാതൃകയാക്കാറുണ്ട്. പലരും അവരുടെ ഇഷ്ട നടൻ മമ്മൂട്ടിയാണെന്നും മോഹൻലാൽ ആണെന്നും തുറന്നു പറയാറുണ്ട്. ഈയടുത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ മലയാളത്തിന്റെ ദത്തുപുത്രൻ അല്ലുഅർജുൻ മലയാളത്തിലെ താൻ ചാക്കോച്ചനെ പോലെ ആണെന്ന് പറയുകയുണ്ടായി.

സംഭവം ഇങ്ങനെയാണ്… ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം വ്യക്തമാക്കിയത്. ‘Which mallu actor are you’? നിങ്ങൾ ഏതു മല്ലു ആക്ടർ ആണ് എന്ന ചോദ്യത്തിന്.. മലയാളത്തിലെ ഒരുപാട് നടൻ മാരുടെ ഫോട്ടോകൾ ഫ്ലാഷായി മിന്നിമറയുന്നുണ്ടായിരുന്നു. അവസാനം പൗസ് ചെയ്തപ്പോൾ ചാക്കോച്ചന്റെ ഫോട്ടോയാണ് സ്ക്രീനിൽ കണ്ടത്. ഒരു രസകരമായ ഗെയിം എന്ന് വേണമെങ്കിലും പറയാം.

രണ്ടുപേരും പല മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചവരാണ്. പ്രത്യേകിച്ചും യുവാക്കളുടെ ഹരമായി മാറിയ താരങ്ങളാണ് ഇരുവരും. ഒരു സമയത്ത് കോളേജ് പെൺപിള്ളേരുടെ ക്രഷ് ആയിരുന്നു രണ്ടുപേരും. കൂടാതെ രണ്ടുപേരും ഡാൻസ് മേഖലയിൽ അപാര കഴിവ് തെളിയിച്ചവരാണ്. ചോക്ലേറ്റ് ബോയി എന്ന നിലയിലും രണ്ടുപേരും അറിയപ്പെട്ടിരുന്നു.


