You are currently viewing അർജന്റീന ജഴ്സിയിൽ പ്രിയ താരം. എന്താ ക്യൂട്ട്നെസ്സ്.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

അർജന്റീന ജഴ്സിയിൽ പ്രിയ താരം. എന്താ ക്യൂട്ട്നെസ്സ്.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

അർജന്റീന ജഴ്സിയിൽ പ്രിയ താരം. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അനൈക സോതി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ കൂടുതൽ സജീവമായി നില കൊള്ളുന്ന താരം ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് ലഭിച്ച വേഷങ്ങളിലൂടെ താരം തെളിയിക്കുകയും ചെയ്തു. 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴ് സിനിമയിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെട്ടത്. സൗത്ത് ഇന്ത്യൻ സിനിമയിലാണ് താരത്തിന് കൂടുതൽ ആരാധകർ.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്ക് വയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 7 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരം ഈ അടുത്ത് പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ഫോട്ടോകളാണ് വൈറലായത്. അർജന്റീന ജേഴ്സിയിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ വീഡിയോ നാളെ റിലീസ് ചെയ്യും എന്ന ക്യാപ്ഷൻ നൽകിയാണ് അർജന്റീന ജേഴ്സിയിലുള്ള പുതിയ ഫോട്ടോകൾ പങ്കുവെച്ചത്.

ഒരു പരിപാടിയിൽ പ്രശസ്ത ബോളിവുഡ് സംവിധായകനും ഈയടുത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സംവിധായകനുമായ റാം ഗോപാൽ വർമ്മ താരത്തെ കാണുകയും തന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകുകയും ചെയ്തു. ആദ്യം താരം അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതിനും വിസമ്മതം മൂളി. പിന്നീട് അഭിനയിക്കാൻ സമ്മതിക്കുകയാണ് ഉണ്ടായത്.

അങ്ങനെയാണ് 2013 ൽ റാം ഗോപാൽ വർമ്മ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മുംബൈ അണ്ടർവേൾഡ് അടിസ്ഥാനമാക്കി കഥ പറയുന്ന സത്യ 2 എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നത്. രണ്ടു ഭാഷയിലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയിലൂടെ ബോളിവുഡിലും തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം കാവിയ തലൈവാൻ എന്ന സിനിമയിലൂടെ താരം തമിഴ്ലും അരങ്ങേരി.

Leave a Reply