You are currently viewing അഭിനയിച്ചത് ആകെ രണ്ടേ രണ്ട് സിനിമകളിൽ, എന്നാൽ അത് രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം, എന്നിട്ടും കാണാമറയത്ത് അഖില ശശിധരൻ; താരം എവിടെയെന്ന് തേടി ആരാധകർ…

അഭിനയിച്ചത് ആകെ രണ്ടേ രണ്ട് സിനിമകളിൽ, എന്നാൽ അത് രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം, എന്നിട്ടും കാണാമറയത്ത് അഖില ശശിധരൻ; താരം എവിടെയെന്ന് തേടി ആരാധകർ…

സിനിമയിലും സീരിയലിലും മികച്ച അഭിനയം കാഴ്ചവെക്കുന്നവർക്ക് ഒരുപാട് ആരാധകർ ഉണ്ടാകുന്നത് സ്വഭാവികമാണ്. അവരുടെ വിശേഷങ്ങൾ അന്വേഷിച്ചും ഫോട്ടോകളും വിഡിയോകളും ഷെയർ ചെയ്തും സ്നേഹം പ്രകടിപ്പിക്കുന്നവരും ഇന്ന് ഒരുപാടാണ്. അതുപോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ വളരെ പെട്ടന്ന് സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായാൽ പ്രേക്ഷകർ തിരിച്ചറിയുകയും ചെയ്യും. അതുപോലെ മലയാളികൾക്കിടയിൽ മികച്ച സിനിമകളുടെ ഭാഗമായി സ്നേഹം സമ്പാദിച്ചു പിന്നീട് അപ്രത്യക്ഷമായ നടിയാണ് അഖില ശശിധരൻ.

ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് താരം. എങ്കിലും സിനിമകളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി മാറി. ഒരു നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന താരം ജനിച്ചത് കോഴിക്കോടാണ്. പക്ഷെ താരം പഠിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നു. ഭരത നാട്യവും കളരിപ്പയറ്റും അഭ്യസിച്ച താരം 2007-ല്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതയായത്.

തോംസണ്‍ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ല്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമ രംഗത്തേക്ക് കടന്നു വന്നത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമതായി താരം അഭിനയിച്ചത്. സിനിമ ബോക്സ്‌ ഓഫിസിൽ പരാജയപ്പെട്ടു എങ്കിലും താരത്തിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു.

പക്ഷെ അതിനു ശേഷം സിനിമ രംഗത്തോ അതു പോലെ മറ്റു ടെലിവിഷന്‍ പരിപാടികളിലോ താരം പ്രത്യക്ഷപ്പെട്ടിട്ടേയില്ല. അഭിനയിച്ച രണ്ടു സിനിമകളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ പാറും കാഴ്ചവച്ചത് കൊണ്ട് തന്നെ പെട്ടെന്ന് മലയാളികൾക്കിടയിൽ താരത്തിന് സ്ഥിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞു. ഒരുപാട് പ്രേക്ഷകർ താരത്തിനെ ആരാധകർ ആവുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് സിനിമയിലോ മറ്റെവിടെയും താരത്തെ കാണുകയേ ചെയ്തില്ല.

അഭിനയം നിർത്തിയതിനു ശേഷം താരം വിദേശത്തേക്ക് പോകുകയാണ് ചെയ്തത്. ഇപ്പോൾ അഭിനയത്തിന് പുറത്തേക്ക് നൃത്ത മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ആ സമയത്ത് താരം അഭിമുഖത്തിൽ പറഞ്ഞിരുന്നത് തനിക്ക് അഭിനയത്തോട് താൽപര്യമില്ല എന്നാണ്. എന്തായാലും രണ്ട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ കഴിഞ്ഞ മലയാളികൾക്കിടയിൽ ഇപ്പോഴും ഇനിയും താരം തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ട്.

Leave a Reply