You are currently viewing കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച്‌ നയന്‍‌താര

കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച്‌ നയന്‍‌താര

കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച്‌ നയന്‍‌താര

ഒരു ഇന്ത്യൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് നയൻ‌താര. താരം പ്രധാനമായും തെലുങ്ക് , മലയാളം സിനിമകൾക്കൊപ്പം തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടുന്നു . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് താരം. ഫോർബ്സ് ഇന്ത്യ “സെലിബ്രിറ്റി 100” 2018 ലിസ്റ്റിൽ ഇടം നേടിയ ഏക ദക്ഷിണേന്ത്യൻ നടിയായിരുന്നു താരം. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവിക്ക് കോട്ടം തട്ടാതെ താരം സജീവമായി നിലനിൽക്കുകയാണ്.

2015-ൽ, നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും നാനും റൗഡി ധാനിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതൽ ഒരു ബന്ധത്തിലായിരുന്നു. 2022 ജൂൺ 9-ന് മഹാബലിപുരത്ത് വച്ച് ഇരുവരും വിവാഹിതരായി. 2022 ഒക്ടോബറിൽ, വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ജനനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരുപാട് വിമർശനങ്ങളാണ് വാടക ഗർഭധാരണത്തെ തുടർന്ന് താരങ്ങൾക്ക് കേൾക്കേണ്ടിവന്നത്. എല്ലാത്തിലും കൃത്യമായ മറുപടി ഇരുവർക്കും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാകുന്നു.

ഇപ്പോൾ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ വിഘ്‌നേഷ് ശിവനെ മാറ്റിയ വാർത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. വിഘ്‌നേഷ് ശിവന്‍ ഒരുക്കാനിരുന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് വിഘ്‌നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.

ലണ്ടനില്‍ അജിത്തും വിഘ്‌നേഷ് ശിവനും ലൈക പ്രൊഡക്ഷന്‍ ടീമും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം ഉണ്ടായത് എന്നും വാർത്തകളിൽ വന്നിരുന്നു. ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്‌നേഷിനെ ചിത്രത്തില്‍ നിന്നും മാറ്റിയത് എന്നാണ് ഒരുപാട് ചർച്ചകൾക്ക് കാരണമായത്. വലിയതോതിൽ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്തയായത്. ഒരുപാട് ചാനലുകൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ ഇക്കാര്യത്തിൽ നയന്‍താരയ്ക്ക് അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എത്ര കോടികള്‍ ലഭിച്ചാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് നയന്‍താര എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ അവരിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരാത്തത് കൊണ്ട് നയൻതാരയിൽ നിന്നും ഇത്തരം ഒരു തീരുമാനം ഉണ്ടാകില്ല എന്ന് അഭിപ്രായം സോഷ്യൽ മീഡിയക്കുണ്ട്.

Leave a Reply