You are currently viewing ഇങ്ങനത്തെ സിനിമ ചെയ്യരുത്, പിന്നെ വേറൊരു സിനിമയ്ക്കും വിളിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി

ഇങ്ങനത്തെ സിനിമ ചെയ്യരുത്, പിന്നെ വേറൊരു സിനിമയ്ക്കും വിളിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ മുൻ നിര നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്തു. മോഡലിംഗ് രംഗത്തു നിന്ന് സിനിമ അഭിനയ മേഖലയിലേക്ക് കടന്നുവന്ന അഭിനയതൃകളിൽ പ്രധാനിയാണ് താരം. 2014 നാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്.

2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്. 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. താരം അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതോടെ മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് ലഭിച്ചു. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്.

താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു. മായാനദിക്ക് പുറമെ വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്.

ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മൂന്ന് ഭാഷകളിൽ ഒരുമിച്ച് താരം കയ്യടി വാങ്ങാൻ ഒരുങ്ങുകയാണ്. തമിഴില്‍ പൊന്നിയിന്‍ സെല്‍വൻ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രമാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന വേഷമാണ് താരം മികവിൽ ചെയ്തിരിക്കുന്നത്.

നിര്‍മ്മല്‍ സഹദേവന്‍ ഒരുക്കുന്ന ചിത്രം ഹൊറര്‍ ഡ്രാമയായ കുമാരി എന്ന ചിത്രം ആണ് മലയാളത്തില്‍ റിലീസാവാനിരിക്കുന്നത്. ഇതുവരെ സിനിമക്ക് മികച്ച പ്രീതിയും പിന്തുണയും ലഭിച്ചിരുന്നു. തെലുങ്കില്‍ അമ്മു എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തിനെതിരെ സംസാരിക്കുന്ന സ്ത്രീയുടെ കഥയാണ് അമ്മു പറയുന്നത്.

ഇപ്പോൾ അമ്മു എന്ന സിനിമയിലേക്ക് എത്തുന്നതിനു മുൻപ് പലരും അതിൽ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട് എന്നും തെലുങ്കില്‍ ഇങ്ങനത്തെ സിനിമ ചെയ്യരുത് എന്നും ഇങ്ങനെയുള്ള സിനിമകൾ ചെയ്‌താൽ പിന്നെ വേറൊരു സിനിമയ്ക്കും ഐശ്വര്യയെ വിളിക്കില്ല എന്നും പലരും ഉപദേശിച്ചിരുന്നു എന്നും കേട്ടപ്പോൾ അങ്ങിനെ ആണല്ലേ എന്നാൽ ചെയ്തേക്കാം എന്ന് കരുതി സിനിമയ്ക്ക് ഒപ്പു വെക്കുകയാണ് താന്‍ ചെയ്തതെന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ വൈറലായിരിക്കുകയാണ്.

Leave a Reply