You are currently viewing പ്ലാസ്റ്റിക് സർജറിയിൽ തീർത്ത ശില്പം ഐശ്വര്യ റായ്; ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ…

പ്ലാസ്റ്റിക് സർജറിയിൽ തീർത്ത ശില്പം ഐശ്വര്യ റായ്; ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ…

ഐശ്വര്യ റായി വെറും പ്ലാസ്റ്റിക്കാണ്; ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ

ഒരു ഇന്ത്യൻ അഭിനേത്രിയും 1994 ലെ ലോകസുന്ദരി മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ഹിന്ദി , തമിഴ് സിനിമകളിലെ അഭിനയത്തിന് പ്രാഥമികമായി അറിയപ്പെടുന്ന താരം ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും സ്വാധീനവുമുള്ള സെലിബ്രിറ്റികളിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ” എന്ന് താരത്തെ പലപ്പോഴും മാധ്യമങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായി ആണെന്നാണ് അവളുടെ വിചാരം എന്ന നാട്ടുമ്പുറത്തെ പറച്ചിൽ പോലും ലോകമൊട്ടാകെ വ്യാപിച്ച താരത്തിന്റെ സൗന്ദര്യ അഭിനന്ദനങ്ങൾ തന്നെയാണ് അടിവരയിടുന്നത്.

മണിരത്നത്തിന്റെ 1997 -ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ഔർ പ്യാർ ഹോ ഗയയിൽ താരത്തിന്റെ ആദ്യ ഹിന്ദി സിനിമയും റിലീസ് ചെയ്തു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തുടങ്ങിയ അഭിനയം പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും നായിക പ്രാധാന്യമുള്ള സിനിമകളിലേക്കും വരെ താരത്തിന് അവസരങ്ങൾ ലഭിക്കുകയും തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഓരോന്നിയുടെയും ഗണ്യമായ ആരാധകവർദ്ധനവ് ഉണ്ടാക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും ചെയ്തു.

താരത്തിന്റെ ആദ്യ വാണിജ്യ വിജയം തമിഴ് റൊമാന്റിക് നാടകമായ ജീൻസ് ആയിരുന്നു. കുറച്ചു മുൻപ് ഇറങ്ങിയ പൊന്നിയൻ സെൽവൻ ആണ് താരത്തിന്റെ പുതിയ ചിത്രം. ഏതുതരത്തിലുള്ള കഥാപാത്രങ്ങളിലൂടെയാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും സമീപിക്കുകയും ചെയ്തു പ്രേക്ഷകർക്കിടയിൽ താരം ഇത്ര വർഷക്കാലമായിട്ടും സ്ഥിര സാന്നിധ്യമായി നിലനിൽക്കുകയാണ്.

അഭിനയ ജീവിതത്തില്‍ നിന്ന് താരത്തിന് ഒരുപാട് അംഗീകാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന് രണ്ട് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2009ൽ ഇന്ത്യാ ഗവൺമെന്റ് പത്മശ്രീയും ഫ്രാൻസ് ഗവൺമെന്റ് ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്‌സും നൽകി താരത്തെ ആദരിക്കുകയും ചെയ്തു. സഹതാരങ്ങളായാലും സിനിമ മേഖലയെ അറിയുന്നവരാണെങ്കിലും താരത്തിന് നല്ല വാക്കുകൾ മാത്രമാണ് പറയാറുള്ളത്. കുടുംബ ജീവിതമായും വളരെ മനോഹരമായാണ് താരം മുന്നോട്ടു പോകുന്നത്.

ഒരുപാട് ട്രോളുകളും വിമർശനങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലും ഉണ്ടാകാറുണ്ട്. എങ്കിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും മാന്യതയും സൂക്ഷിച്ചു കൊണ്ടാണ് താരം മുന്നോട്ടുപോകുന്നത് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. കുടുംബ ജീവിതം ആണെങ്കിലും വളരെ മനോഹരമായി താരം മുന്നോട്ടു കൊണ്ടു പോകുന്നു. ഇപ്പോൾ കേൾക്കേണ്ടി വന്നതിൽ ഏറ്റവും മോശപ്പെട്ട കമന്റിനെ കുറിച്ച് താരം മുൻപൊരിക്കൽ പറഞ്ഞ ഒരു വീഡിയോ ആണ് വൈറലാകുന്നത്. 2014 ല്‍ കോഫി വിത് കരണ്‍ എന്ന ഷോ യില്‍ ഇമ്രാന്‍ ഹാഷ്മി തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെയധികം മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമാണ് ഇമ്രാനും ഷോ യിലേക്ക് എത്തിയിരുന്നത്. കരണ്‍ ജോഹറിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ യാതൊരു മടിയുമില്ലാതെയാണ് ഇരുവരും സംസാരിച്ചത്
കോഫി വിത് കരണില്‍ റാപ്പിഡ് ഫയര്‍ സെക്ഷനിലാണ് ഇമ്രാന്‍ താരത്തെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയത്. പ്ലാസ്റ്റിക് എന്ന് തോന്നുന്ന നടി ആരാണെന്ന ചോദ്യത്തിന് ഐശ്വര്യയാണെന്ന് ഇമ്രാന്‍ മറുപടി പറയുകയായിരുന്നു. സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെ കേട്ട ഒരു മറുപടിയാണിത്. എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നത് യാതൊരു വ്യക്തതയും ഇപ്പോഴും ഇല്ല.

Leave a Reply