You are currently viewing പോയ വർഷത്തെ ഓർമ്മകൾ.. വീഡിയോ പങ്കുവെച്ച് പ്രിയതാരം ഐശ്വര്യ ലക്ഷ്മി

പോയ വർഷത്തെ ഓർമ്മകൾ.. വീഡിയോ പങ്കുവെച്ച് പ്രിയതാരം ഐശ്വര്യ ലക്ഷ്മി

പുതുവത്സര ദിനത്തിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് പ്രിയതാരം… ഫോട്ടോ പൊളി

മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. അതു കൊണ്ട് തന്നെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ താരത്തിനായി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു മുകളിൽ ഹിറ്റാവുകയും ചെയ്തു.

2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്. അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമായി ഇടപെടുന്നു. അഭിനേത്രി ആകുന്നതിനുള്ള തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 ലാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്.

എന്തായാലും 2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. രണ്ടു രംഗത്തും മികച്ച കാഴ്ചക്കാരെ നേടാനും താരത്തിന് കഴിഞ്ഞു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. മലയാളത്തിൽ അർച്ചന 31 നോട്ടൗട്ട്, തെലുങ്കിൽ ഗോഡ്‌സെ, തമിഴിൽ ഗാർഗി എന്നിവയും നിറഞ്ഞ കയ്യടി വാങ്ങി.

പിന്നീട് ഇറങ്ങിയ കുമാരിയും പ്രേക്ഷക പ്രീതിയിൽ മുന്നിൽ നിന്നു. മികവുകൾ താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങാൻ ഒരുപാട് പ്രൊജക്റ്റുകൾ ഉണ്ട്. എന്തായാലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ യും മനോഹരമായ അവതരണത്തിലൂടെ യും നിറഞ്ഞ കയ്യടി ആണ് താരം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്. ഇപ്പോൾ അഭിനയ മേഖലക്കൊപ്പം താരം മോഡlinഗ് രംഗത്തും സജീവ സാന്നിധ്യമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഓരോ സ്പെഷ്യൽ ദിനത്തിലും സ്പെഷ്യൽ ഫോട്ടോ ഷോട്ടുകൾ ആരാധകർ പ്രതീക്ഷിക്കുകയും പ്രതീക്ഷിക്കുന്നത് താരം നൽകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പുതുവത്സര ദിനത്തിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply