You are currently viewing ബോളിവുഡ് നടിയെ പോലെ ഹോട്ട് ലുക്കിൽ ഐഷു… ഫോട്ടോകൾ കാണാം

ബോളിവുഡ് നടിയെ പോലെ ഹോട്ട് ലുക്കിൽ ഐഷു… ഫോട്ടോകൾ കാണാം

ബോളിവുഡ് നടിയെ പോലെ ഹോട്ട് ലുക്കിൽ ഐഷു… ഫോട്ടോകൾ കാണാം

മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഐശ്വര്യ ലക്ഷ്മി. 2017-ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ ഏറ്റെടുത്തത്. താരം 2014 മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്.

ആഷിഖ് അബുവിന്റെ റൊമാന്റിക് ത്രില്ലർ മായാനദിയിൽ നായികയായി. സിനിമ വലിയ വിജയമായി മാറുകയും അഭിനേത്രി എന്ന നിലയിൽ താരത്തിന്റെ വേഷം പ്രശംസ നേടുകയും ചെയ്തു. 2018 ൽ ഫഹദ് ഫാസിലിനൊപ്പം വരത്തനിൽ പ്രത്യക്ഷപ്പെട്ടത് മികച്ച പ്രീതി നേടിയിരുന്നു. തുടർന്ന് ഒരുപാട് സിനിമകളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ഗ്യാങ്സ്റ്റർ ചിത്രമായ ജഗമേ തന്ദിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതും 2022-ൽ മണിരത്‌നത്തിന്റെ ചരിത്രപരമായ ആക്ഷൻ ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവൻ: ഐ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടാൻ കഴിഞ്ഞു.

ഇപ്പോൾ താരം നടി എന്നതിലുപരി നിർമ്മാണ രംഗത്തും സജീവമാണ്. ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിർമ്മാതാവായി താരം അരങ്ങേറ്റം നടത്തിയത്. ഇപ്പോൾ കുമാരി എന്ന സിനിമയിൽ താരം അഭിനയിക്കുകയും സഹ നിർമ്മാതാവായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. മികച്ച പ്രീതി ഈ അടുത്ത് ഇറങ്ങിയ താരത്തിന്റെ പൊന്നിയൻ സെൽവൻ, അമ്മു, കുമാരി എന്നീ മൂന്ന് സിനിമകളും നേടിയിട്ടുണ്ട്

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

ഇപ്പോൾ താരം സ്റ്റൈലിഷ് ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സൂപ്പർ സ്റ്റൈലിൽ ക്യൂട്ട് ആയി താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡ് നടിയെ പോലെ തോന്നിക്കുന്നു എന്നെല്ലാം കമന്റുകളിൽ കാണാം. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply