You are currently viewing കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല.. ഐശ്വര്യ ലക്ഷ്മി

കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല.. ഐശ്വര്യ ലക്ഷ്മി

കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് ഐശ്വര്യ ലക്ഷ്മി

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന പേരിൽ അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ പല സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

2017 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഇതിനകം 25 ഓളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളം സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ഇപ്പോൾ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തന്നിൽ ഏൽപ്പിക്കപ്പെട്ട ഏത് വേഷവും വളരെ അനായാസത്തോടെ താരം കൈകാര്യം ചെയ്യുന്നുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരം ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം വ്യക്തമായി തുറന്നു പറയാറുണ്ട്. ഒരുപാട് അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും അവതാരകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി കൃത്യമായി നൽകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്റെ കല്യാണക്കാര്യം ആയി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തനിക്ക് കല്യാണം കഴിക്കാൻ ഉദ്ദേശമില്ലെന്നാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ആരൊക്കെ എന്തൊക്കെ ചോദിച്ചാലും പറ്റില്ല എന്ന് പറയുന്ന കാര്യം എന്തായിരിക്കും എന്ന് അവതാരക താരത്തോട് ചോദിച്ചപ്പോൾ, കല്യാണം എന്ന ഉത്തരമാണ് താരം നൽകിയത്. “കല്യാണം കഴിക്കാത്തതുകൊണ്ട് ജീവിതത്തിൽ പ്രത്യേകമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല” എന്നാണ് താരം അഭിമുഖത്തിൽ പറഞ്ഞത്.

ജീവിതത്തിൽ ആകെ ഒരു പ്രാവശ്യം മാത്രമാണ് കല്യാണത്തെക്കുറിച്ച് ചിന്തിച്ചത്. പ്രായമായി ഒരു 70 വയസ്സായ സമയത്ത് ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമെന്നും, ആ സമയത്ത് കൂടെ ആരും ഉണ്ടാകില്ല എന്നും, അതുകൊണ്ട് കല്യാണം കഴിക്കണമെന്നും ഒരു ദിവസം അമ്മ പറഞ്ഞപ്പോഴാണ് കല്യാണം കഴിച്ചാലോ എന്ന ചിന്ത മനസ്സിൽ വന്നത്. ഈ ഒരു പ്രാവശ്യം മാത്രമാണ് കല്യാണം കഴിച്ചാൽ നന്നായിരുന്നു എന്ന ചിന്ത മനസ്സിൽ വന്നത് എന്ന കാര്യം താരം കൂട്ടിച്ചേർത്തു.

Leave a Reply