You are currently viewing “ശരീരത്തിലെ മാംസ പ്രദർശനം കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന (ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം )നടിമാർക്കിടയിൽ നിന്ന് കൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു, ഇതാണ് പെണ്ണ്” എന്ന ആരാധകന്റെ പോസ്റ്റ് ഷെയർ ചെയ്ത് പുലിവാൽ പിടിച്ച് ഐശ്വര്യ ലക്ഷ്മി

“ശരീരത്തിലെ മാംസ പ്രദർശനം കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന (ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം )നടിമാർക്കിടയിൽ നിന്ന് കൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു, ഇതാണ് പെണ്ണ്” എന്ന ആരാധകന്റെ പോസ്റ്റ് ഷെയർ ചെയ്ത് പുലിവാൽ പിടിച്ച് ഐശ്വര്യ ലക്ഷ്മി

ഒരു നടൻ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നെങ്കിൽ ഇന്നത്തെ അന്തി ചർച്ച എങ്ങനെ ആകുമായിരുന്നു എന്ന് predict ചെയ്യാമോ ഗുയ്‌സ് !

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് കുമാരി. ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയാണ് സിനിമ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭാഗങ്ങളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ മാത്രമാണ് സിനിമയ്ക്ക് ലഭിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോഴും സിനിമ തിയേറ്ററുകളിൽ വൻ വിജയമായി റണ്ണിങ് ചെയ്തുകൊണ്ടിരിക്കുകയാണ്.

നിർമ്മൽ സഹദേവ സംവിധാനം ചെയ്തു മലയാളത്തിന്റെ പ്രശസ്ത നടി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ സിനിമയിൽ ഷൈൻ ടോം ചാക്കോ സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ ഏറ്റവും എടുത്തുപറയേണ്ടത് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഐശ്വര്യ ലക്ഷ്മിയുടെ അഭിനയ മികവ് തന്നെയാണ്. എല്ലാ ഭാഗങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച അഭിനയം പ്രകടനമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളിലും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് താരം സമ്മാനിച്ചത്. നിലവിൽ മലയാള സിനിമയിൽ അഭിനയം മികവുകൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന നടി ഐശ്വര്യ ലക്ഷ്മി എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അവസാനമായി പുറത്തിറങ്ങിയ സിനിമകളിലൊക്കെ താരത്തിന്റെ അഭിനയം അത്രയും ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ പുറത്തിറങ്ങിയ കുമാരി എന്ന സിനിമയിലും താരം മികച്ച അഭിനയ പ്രകടനമാണ് കാഴ്ചവച്ചത്. സിനിമ മേഖലയിലെ പല പ്രമുഖരും താരത്തെ അഭിനന്ദിച്ചു സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെക്കുകയും ചെയ്തിരുന്നു. പല പ്രമുഖർ പങ്കുവെച്ച അഭിപ്രായങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ വീണ്ടും ഷെയർ ചെയ്തിരുന്നു. താരത്തെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പലരും പോസ്റ്റ് ചെയ്തത് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു.

ഇതിനിടയിലാണ് ഒരാൾ താരത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം സ്റ്റോറിയിൽ താരം പങ്കുവെച്ചത്. പക്ഷേ അതിനെതിരെ രൂക്ഷ വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്.
ഒരാൾ ഐശ്വര്യ ലക്ഷ്മിയെ അഭിനന്ദിച്ചുകൊണ്ട് ” ശരീരത്തിലെ മാംസ പ്രദർശനം കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചുനിൽക്കുന്ന ( ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം) നടിമാർക്കിടയിൽ ഇന്ന് നാഢ്യം കൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു..ഇതാണ് പെണ്ണ്” @aishu എന്ന് താരത്തെ മെൻഷൻ ചെയ്തുകൊണ്ട് അഭിപ്രായം പങ്കുവെച്ചിരുന്നു.

താരം ഇതെടുത്ത് സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തു. പിന്നീടാണ് ഇതിനെതിരെ വിമർശനം ഉയർന്നത്. ആ പറഞ്ഞ കാര്യം പല നടിമാരെ അവഹേളിച്ചു കൊണ്ടുള്ള പ്രസ്താവനയായിരുന്നു. അതിനെ ഐശ്വര്യ എടുത്തു പങ്കുവെച്ചത് വളരെ മോശപ്പെട്ട ഒരു സ്വഭാവ വിശേഷണം തന്നെയാണ് എന്ന് പലരും അഭിപ്രായം രേഖപ്പെടുത്തി. പിന്നീട് താരം അത് സ്റ്റോറിയിൽ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തു.

യഥാർത്ഥത്തിൽ ഇതൊരു നടൻ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നെങ്കിൽ ഇന്നത്തെ അന്തി ചർച്ച എങ്ങനെ ആകുമായിരുന്നു എന്ന് predict ചെയ്യാമോ ഗുയ്‌സ് ! എന്ന് പലരും കമന്റ് ബോക്സിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. കാരണം ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാട് ആ രീതിയിലാണ് എന്നത് എല്ലാവർക്കും വ്യക്തം.

Leave a Reply