You are currently viewing ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം 5 ഭാഷകളിൽ…ഞെട്ടിച്ച് അമ്മു ട്രൈലെർ.. കാണാം…

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം 5 ഭാഷകളിൽ…ഞെട്ടിച്ച് അമ്മു ട്രൈലെർ.. കാണാം…

മലയാളം തമിഴ് എന്നീ ഭാഷകളിൽ പ്രത്യക്ഷപ്പെടുന്ന അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറി. പൊന്നിയിൻ സെൽവൻ: ഒന്നാം ഭാഗം എന്ന സിനിമയാണ് ഇപ്പോൾ റിലീസ് ആയി മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ മുന്നേറുന്നത്. സിനിമയിൽ പൂങ്കുഴലി എന്ന പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്..

2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. ഇപ്പോൾ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമാണ്. പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്.

മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോൾ മലയാളത്തിലും ഇതര ഭാഷകളിലുമൊക്കെയായി തിരക്കുള്ള അഭിനേത്രിയാണ് താരം. താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സിനിമകൾ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ താരം നായികയായി പുറത്തിറങ്ങുന്ന പുതിയ സിനിമയുടെ ട്രെയിലർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

അമ്മു എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക എന്ന വിവരം ലോകസിനിമ പ്രേമികൾക്കിടയിൽ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളം തെലുങ്ക് തമിഴ് കന്നട ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആണ് സിനിമ പുറത്തിറങ്ങുക. നവീൻ ചന്ദ്ര, സിംഹ എന്നിവരാണ് താരത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു റിവഞ്ച് ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

പ്രതിസന്ധികളെ തരണം ചെയ്യുന്ന ഒരു സ്ത്രീയുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാകുന്നത്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ എല്ലാം വളരെ മികച്ച രൂപത്തിൽ അവതരിപ്പിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി എന്നുള്ളതു കൊണ്ട് തന്നെ താരം പ്രധാന കഥാപാത്രമായി എത്തുന്ന അമ്മു എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

Leave a Reply