You are currently viewing കിടിലൻസ് സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ രാജേഷ്.. ബോളിവുഡ് നടിയെ തോൽപ്പിക്കും സൗന്ദര്യം എന്ന് ആരാധകർ.

കിടിലൻസ് സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ രാജേഷ്.. ബോളിവുഡ് നടിയെ തോൽപ്പിക്കും സൗന്ദര്യം എന്ന് ആരാധകർ.

കിടിലൻസ് സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ രാജേഷ്.. ബോളിവുഡ് നടിയെ തോൽപ്പിക്കും സൗന്ദര്യം എന്ന് ആരാധകർ.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരുടെ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ഐശ്വര്യ രാജേഷ്. സൗത്ത് ഇന്ത്യൻ സിനിമകളിലെ വ്യത്യസ്ത ഭാഷകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

തമിഴ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് സിനിമക്ക് പുറമേ മലയാളം തെലുങ്കു എന്ന ഭാഷകളിലെ സിനിമകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. തനിക്ക് ഏൽപ്പിക്കപ്പെട്ട ഏത് വേഷവും വളരെ അനായാസത്തോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് ഏറെ പ്രശംസനീയമാണ്.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ബോൾഡ് വേഷത്തിലും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ സ്റ്റൈലിഷ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇത്രയും സ്റ്റൈലിഷ് വേഷത്തിൽ ഇതിനുമുമ്പ് താരത്തെ കണ്ടിട്ടുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. ബോളിവുഡ് നടിമാരെ വെല്ലുന്ന രൂപത്തിലുള്ള കിടിലൻ സ്റ്റൈലിഷ് ശേഷത്തിൽ ബോൾട് ലുക്കിലാണ് താര ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 1996 ൽ പുറത്തിറങ്ങിയ രമ്പാന്റു എന്ന തെലുങ്ക് സിനിമയിൽ ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് 2010 ലാണ് വെള്ളത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2010 ൽ പുറത്തിറങ്ങിയ നീ താനാ അവൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വീണ്ടും അരങ്ങേറ്റം കുറിച്ചത്.

താരം മലയാളികൾക്കും ഏറെ പ്രിയങ്കരയാണ്. 2017 ൽ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് സഖാവ് എന്ന മലയാള സിനിമയിലും താരം അഭിനയിച്ചു. ജിതിൻ ലാൽ സംവിധാനം ചെയ്തു ടോവിനോ തോമസ് നായകനായി പുറത്തിറങ്ങാൻ പോകുന്ന അജയന്റെ രണ്ടാം മോഷണം ആണ് ഇനി വരാൻ ഇരിക്കുന്ന താരത്തിന്റെ മലയാള സിനിമ. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Leave a Reply