മായാനദിക്ക് ശേഷം അവർ എന്നോട് ആറുമാസത്തിന് സംസാരിച്ചിട്ടില്ല… ഇപ്പോഴും അവർ പൂർണമായി ഓക്കേ ആയിട്ടില്ല: ഐശ്വര്യ ലക്ഷ്മി
ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളത്തിലും എതിരെ ഭാഷകളിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ നെഞ്ചോട് ചേർന്ന് നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മികച്ച അഭിനയ വൈഭവമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

വരത്തൻ, മായാനദി, അമ്മു, ഗാർഗി, വിജയ് സൂപ്പറും പൗർണമിയും, അർച്ചന 31 നോട്ടൗട്ട്, മണിരത്നത്തിന്റെ പൊന്നിയന്‍ സെൽവൻ, ഹൊറർ ചിത്രം കുമാരി എന്തു തുടങ്ങി തങ്ങളുടെ ഒരു പരമ്പരതന്നെ തീർത്ത് നായികയാണ് ഐശ്വര്യ ലക്ഷ്മി എന്ന് പറയാതിരിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെയാണ് മലയാളത്തിന്റെ ഭാഗ്യ നായിക എന്ന താരത്തിന് പേര് വരാൻ കാരണം. ഇപ്പോഴും താരത്തിന്റേതായ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയും ആരാധകർ കാത്തിരിക്കുന്നതുമായ സിനിമകൾ ഒരുപാട് ആണ്

ഒരുപാട് വിജയ ചിത്രങ്ങൾ താരം നൽകിയിട്ടുണ്ടെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ വന്നത് ഒരിക്കലും മാതാപിതാക്കളുടെ പൂർണമായ സപ്പോർട്ട് കൊണ്ട് അല്ല എന്നാണ് താരം പറയുന്നത്. എംബിബിഎസ് പഠിച്ചു ഒരു ഡോക്ടർ ബിരുദധാരി ആയത് കൊണ്ടുതന്നെ ഡോക്ടറായി വർക്ക് ചെയ്യണം എന്നായിരുന്നു മാതാപിതാക്കളുടെ താല്പര്യമെന്നും താരം പറയുന്നുണ്ട്. രണ്ടുപേർക്കും ഞാൻ സിനിമയിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നു എന്നും താരം തുറന്നു പറഞ്ഞു.

മായാനദി എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം ആറുമാസത്തിന് അവർ തീരെ എന്നോടും മിണ്ടാറില്ല എന്നും അതിലെ സീനുകൾ അവർക്ക് ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. പതുക്കെ പതുക്കെയാണ് അവർ ഓക്കെയായി വന്നത് എങ്കിലും ഇപ്പോഴും പൂർണമായും ഒക്കെ ആയിട്ടില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട് അത് നമ്മുടെ സൊസൈറ്റിയുടെ പ്രശ്നമാണ് എന്നാണ് താരം പറഞ്ഞത്.

പഠിച്ചതല്ലാത്ത ഒരു മേഖലയിലാണ് നമ്മൾ ജോലി ചെയ്യുന്നത് എങ്കിൽ അതിനെ ആക്സപ്റ്റ് ചെയ്യാൻ സമയമെടുക്കും എന്നും താരം പറയുകയുണ്ടായി. സിനിമയോട് യാതൊരു ബന്ധവുമില്ലാത്ത ഫീൽഡിൽ നിന്ന് സിനിമയിലേക്ക് വരുമ്പോൾ എന്റെ പ്രശ്നങ്ങൾ ഊഹിക്കാവുന്നതാണ് എന്നും ഇപ്പോഴും മാതാപിതാക്കൾ എന്നോട് പിജി എടുക്കുന്നില്ലേ എന്ന് ചോദിക്കാറുണ്ട് എന്നും സിനിമയിൽ ഇത്രത്തോളം സജീവമായിട്ടും അവരുടെ മെന്റാലിറ്റി പൂർണമായും മാറിയിട്ടില്ല എന്നും താരം തുറന്നു പറയുകയാണ്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകളാരാധകർ ഏറ്റെടുത്തിട്ടുണ്ട്.