You are currently viewing വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങിയ ശർമ സിസ്റ്റേഴ്സ്… പിന്നാലെകൂടി ആരാധകർ.. ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം

വർക്ക്‌ ഔട്ട് കഴിഞ്ഞിറങ്ങിയ ശർമ സിസ്റ്റേഴ്സ്… പിന്നാലെകൂടി ആരാധകർ.. ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം

ശരീര സൗന്ദര്യത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്നതിൽ ഇപ്പോൾ അഭിനേതാക്കളെല്ലാം വളരെ മുൻപന്തിയിലാണ്. അഭിനേത്രികളും അഭിനേതാക്കളും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും യോഗ ചെയ്യുന്ന ഫോട്ടോകളും എല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജിമ്മിൽ നിന്നും വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകൾ നിരന്തരമായി പങ്കുവെക്കുന്ന സഹോദരിമാരാണ് നേഹ ശർമ, ഐഷ ശർമ എന്നിവർ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. 2007 മുതൽ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടന്ന് ബോളിവുഡിൽ സജീവ സാന്നിധ്യമായി. തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

സഹോദരിയെ പോലെ തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരമാണ് ആയിഷ ശർമ. ഡൽഹിയിൽ കുട്ടിക്കാലം ചെലവഴിച്ച താരം നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോ ടെക്നോളജിയിൽ ബിരുദവും നേടിയിട്ടുണ്ട്. 2018ല് പുറത്തിറങ്ങിയ സത്യമേവജയതേ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. അതേ വർഷംതന്നെ ആയുഷ്മാൻ ഖുറാനയുടെ ഇക് വാരി എന്ന പ്രശസ്ത പോപ്പ് ഗാനത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും മികവുകൾ ആണ് താരം ഇതുവരെയും പ്രകടിപ്പിച്ചത്. മോഡലിംഗ് രംഗത്താണ് താരം കാരിയർ ആരംഭിച്ചിരിക്കുന്നത്. ലാക്മേയുടെ പരസ്യത്തിൽ ഉൾപ്പെടെ ഒട്ടനവധി പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2016 കിങ്ഫിഷർ കലണ്ടർ പെൺകുട്ടി താരമായിരുന്നു. ഓരോ മേഖലയിലും വലിയ അഭിപ്രായങ്ങളാണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസരംഗവും ചലച്ചിത്ര മേഖലയോടൊപ്പവും മോഡലിൽ രംഗത്തോടൊപ്പവും മുന്നോട്ട് കൊണ്ടു പോവുകയാണ് എന്ന് ചുരുക്കം.

Leave a Reply