മലയാളം തമിഴ് എന്നീ ഭാഷകളിൽ പ്രത്യക്ഷപ്പെടുന്ന അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറിയത്. ഇപ്പോൾ മലയാളത്തിലും ഇതര ഭാഷകളിലുമെല്ലാം ഒരുപോലെ തിരക്കുള്ള അഭിനേത്രിയാണ് താരം. താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സിനിമകൾ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലും മറ്റു ഭാഷ സിനിമ പ്രേമികൾക്കിടയിലും താരം സജീവമായി നിലനിന്നു. അഭിനേത്രി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. 2014 നാണ് താരം മോഡലിംഗ് തുടങ്ങുന്നത്. താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തു. അത് കൊണ്ട് തന്നെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് തന്നെ താരത്തിന് വന്നത്.
2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു. മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്.

ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. മണി രത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം പൊന്നിയിൻ സെൽവനിലും ഒരു പ്രധാന വേഷം താരം കൈകാര്യം ചെയ്തു. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗവും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ വേഷമിട്ട ക്രിസ്റ്റഫറും പ്രേക്ഷ്‌കർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.
കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രവും പ്രേക്ഷകർക്ക് ഇടയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. ഇപ്പോൾ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമാണ്. പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന് സമൂഹ മാധ്യമങ്ങളിൽ എല്ലാം നിരവധി ആരാധകരുമുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ഡ്രസ്സിൽ ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതി സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.