You are currently viewing പോക്കിരി പെണ്ണായി ഐശ്വര്യ ലക്ഷ്മി തമിഴിൽ! പുതിയ തമിഴ് സിനിമയുടെ ട്രെയിലർ കാണാം… ഇത് പൊളിച്ചടക്കും

പോക്കിരി പെണ്ണായി ഐശ്വര്യ ലക്ഷ്മി തമിഴിൽ! പുതിയ തമിഴ് സിനിമയുടെ ട്രെയിലർ കാണാം… ഇത് പൊളിച്ചടക്കും

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയം കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഒരു സമയത്ത് മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന് വര താരം അറിയപ്പെട്ടിരുന്നു. ആദ്യ സമയത്ത് താരം അഭിനയിച്ച സിനിമകളൊക്കെ വൻ വിജയമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാളം സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് സിനിമയിലും കൂടുതൽ സജീവമായി നിലകൊണ്ടും. കൂടാതെ തെലുങ്കു സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള തിരക്കേറിയ നടിമാരിൽ ഒരാളായി താരം തിളങ്ങിനിൽക്കുന്നു.

തനിക്ക് ഏതു വേഷം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിക്കുകയും ചെയ്തു. അഭിനയം പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചു കഴിവ് തെളിയിച്ചു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ താരത്തിന്റെ കുമാരി എന്ന മലയാള സിനിമ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ താരം തമിഴ് സിനിമയിലും കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. അഭിനയിച്ച പുതിയ തമിഴ് സിനിമ ഡിസംബർ രണ്ടാം തീയതി പുറത്തിറങ്ങാൻ പോവുകയാണ്. തമിഴ് സിനിമയിലെ താരത്തിന്റെ പുതിയൊരു വേഷ പകർച്ച ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. ഘട്ട ഗുസ്തി എന്ന സിനിമയിലാണ് താരം പുതിയതായി തമിഴിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ആരാധകർക്ക് പ്രതീക്ഷ വെക്കുന്ന രൂപത്തിലാണ് ട്രെയിലർ പുറത്തിറങ്ങിയത്. ഐശ്വര്യ ലക്ഷ്മിയുടെ വ്യത്യസ്ത കഥാപാത്രം തന്നെയായിരിക്കും ഈ സിനിമയിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർക്ക് പ്രതീക്ഷ. വിഷ്ണു വിശാൽ ആണ് ഈ സിനിമയിലെ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സ്പോർട്സ് ബേസ്ഡ് സിനിമയാണ് ഘട്ട ഗുസ്തി.

ചെല്ല അയ്യാവു എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ് ഘട്ട ഗുസ്തി. വിഷ്ണു വിശാൽ, രവി തേജ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. 10 ദിവസത്തിന് മുമ്പ് പുറത്തിറങ്ങിയ ഈ സിനിമയുടെ ട്രെയിലർ ഇതിനകം 70 ലക്ഷത്തിന് മുകളിൽ ആരാധകർ കണ്ടുകഴിഞ്ഞു. ഒരു വ്യത്യസ്ത അനുഭവത്തിന് വേണ്ടി സിനിമ ആരാധകർ ഈ സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ്.

Leave a Reply