You are currently viewing ഈ മെയ്യഴകിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ തന്നെ.. ഹെവി വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് അഹാന

ഈ മെയ്യഴകിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ തന്നെ.. ഹെവി വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച് അഹാന

ഫിറ്റ്‌നസ് ഫോട്ടോകളുമായി അഹാന… ഫോട്ടോകൾ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാളത്തിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൃഷ്ണ കുമാറിന്റെ മകളാണ് താരം. മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയായ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്ക, എന്ന സിനിമകളിൽ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു നിറഞ്ഞ പ്രേക്ഷക അഭിപ്രായങ്ങളുടെയും കയ്യടികളോടെയാണ് പ്രേക്ഷകർ സിനിമ സ്വീകരിച്ചിരുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും താരത്തിന്റെ വേഷം നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

ഏത് വേഷങ്ങളും മികച്ച രൂപത്തിൽ കൈകാര്യം ചെയ്യുന്ന താരത്തിന് നായിക പ്രധാന്യമുള്ള സിനിമകൾ ലഭിക്കുമെന്നാണ് ആരാധക അഭിപ്രായം. സംവിധാന രംഗത്തും താരം തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു. കാരണം വീഡിയോ റിലീസ് ചെയ്ത സമയത്ത് അതായിരുന്നു യൂട്യൂബിൽ ട്രെൻഡിംഗ്.

ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. സോഷ്യൽ മീഡിയയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫിറ്റനസ് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതാണല്ലേ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ തരംഗം ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply