You are currently viewing രണ്ട് ചാണക പീസ് തരട്ടെ’… അധിക്ഷേപിച്ചവന് കിടിലൻ മറുപടിയുമായി അഹാന…

രണ്ട് ചാണക പീസ് തരട്ടെ’… അധിക്ഷേപിച്ചവന് കിടിലൻ മറുപടിയുമായി അഹാന…

രണ്ട് ചാണക പീസ് തരട്ടെ’… അധിക്ഷേപിച്ചവന് കിടിലൻ മറുപടിയുമായി അഹാന

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയായ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 2014 ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യം തന്നെ അഭിനയിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്ക, എന്ന സിനിമകളിൽ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും താരത്തിന്റെ വേഷം നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. നിറഞ്ഞ പ്രേക്ഷക അഭിപ്രായങ്ങളുടെയും കയ്യടികളോടെയാണ് പ്രേക്ഷകർ സിനിമ സ്വീകരിച്ചിരുന്നത്.

ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. സംവിധാന രംഗത്തും താരം തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. തോന്നൽ എന്ന സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു.

അഭിനേതാക്കളുടെ ഫോട്ടോകൾക്ക് താഴെയും മറ്റും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും അഭിപ്രായങ്ങളും വരുന്നത് പതിവാണ് അതിന് ചിലർ മൗനമാണ് അവലംബിക്കാറുള്ളത് എങ്കിൽ മറ്റുചിലർ കിടിലൻ മറുപടികൾ നൽകിയ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോൾ താരം പിന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു കമന്റ് വരികയും താരമതിനെ കിടിലൻ മറുപടി നൽകുകയും ചെയ്തതുകൊണ്ടാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അത് വലിയ വാർത്ത പ്രാധാന്യം നേടിയിരിക്കുന്നത്.

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോക്ക് ചുവടെ രണ്ട് ചാണക പീസ് തരട്ടെ’ എന്ന് ആണ് ഒരാൾ കമന്റ് ചെയ്തത്. പേര് ഉൾപ്പെടെ സ്ക്രീൻഷോട്ട് ചെയ്തു കൊണ്ട് കിടിലൻ ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്. സാധാരണ നിങ്ങളെ പോലെയുള്ള മനുഷ്യരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

മനുഷ്യരായാൽ അൽപം ആത്മാഭിമാനം വേണം. അവനവനെയെങ്കിലും ആത്മാർഥമായി സ്നേഹിക്കണം. ഇത്തരത്തിലുള്ള ബുദ്ധി ശൂന്യമായതും കേട്ടാൽ അറപ്പുളവാക്കുന്നതുമായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു കൊണ്ട് സ്വയം വിഡ്ഢിയാവാതിരിക്കുക. സൂക്ഷിക്കുക എന്നാണ് താരം അയാൾക്ക് മറുപടി നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply