എന്റെ വസ്ത്ര ധാരണം എന്റെ തീരുമാനം ആണ് – എത്ര വയസ്സായാലും തനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ആണ് ധരിക്കുക, അഭയ ഹിരന്മയി
തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്.

നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. തന്നെ തന്നെ എന്ന ഗാനവും ചോട്ടി സിന്ദഗി എന്ന ഗാനവും മഴയെ മഴയേ എന്ന ഗാനവും വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. കോയിക്കോട് പാട്ട് ഏറ്റുപാടാത്ത ഒരു മലബാരുകാരും ഉണ്ടായിരുന്നില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു.

ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലാണ് താരം പങ്കെടുത്തത്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി നിലകൊള്ളുകയാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരെ താരം അറിയിക്കുക പതിവാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. വസ്ത്ര ധാരണത്തിനെതിരെ ഉള്ള വിമർശനത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാൻ എനിക്ക് ബോധം വെച്ച കാലം മുതൽ ഷോർട്സ് ഇടാൻ തുടങ്ങിയിട്ടുണ്ട് എന്നും എനിക്ക് അമ്പത് വയസ്സാലും ഞാൻ ഇടും എന്നാണ് താരം പറയുന്നത്. ആരെന്തു പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല എന്നും വയസ്സായാലും തനിക്ക് ഇഷ്ടമുള്ള ഡ്രസ്സാണ് ഞാൻ ധരിക്കുക എന്നുമാണ് താരം പറയുന്നു. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കും എന്നാണ് താരം പറഞ്ഞതിന്റെ സാരം.